Thanks for watching! Content unlocked for this session.

സ്ത്രീകൾക്ക് സൗജന്യ യാത്ര: പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ

കെഎസ്ആർടിസി ബസുകളിൽ അടുത്ത മാസം 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ.

പദ്ധതി നടപ്പിലാക്കുകയാണെങ്കിൽ സ്വകാര്യ ബസ് മേഖല തകരുമെന്നും തങ്ങളേയും സർക്കാർ കേൾക്കണം എന്നുമാണ് ബസ് ഉടമകളുടെ ആവശ്യം. സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കുമ്പോൾ യാത്രക്കാർ കെഎസ്ആർടിസി ബസുകളിലേക്ക് മാറുമെന്നും ഇത് സ്വകാര്യ ബസുകളുടെ വരുമാനത്തെ ഗുരുതരമായി ബാധിക്കുമെന്നുമാണ് അവരുടെ ആശങ്ക.

നികുതി, പെർമിറ്റ് ഫീസുകളിൽ ഇളവ് തേടി മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്ന് ബസ് ഉടമകൾ വ്യക്തമാക്കി. സർക്കാർ കൂടിയാലോചന നടത്തിയില്ലെന്നും അവർ ആരോപിക്കുന്നു. മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും ചർച്ച നടത്തുമെന്ന് അവർ അറിയിച്ചു.

സ്ത്രീകൾക്ക് സൗജന്യ യാത്ര എന്നത് പൊതുഗതാഗത ലഭ്യത മെച്ചപ്പെടുത്താനും സ്ത്രീകളുടെ സാമ്പത്തിക ഭാരം കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള സർക്കാർ പദ്ധതിയാണ്. എന്നാൽ പൊതുമേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും ഒരുപോലെ ആനുകൂല്യം ലഭിക്കുന്ന സമഗ്ര നയമില്ലാതെയുള്ള ഈ നീക്കം കേരളത്തിലെ മുഴുവൻ ബസ് ഗതാഗത സംവിധാനത്തെയും തകർക്കുമെന്നാണ് സ്വകാര്യ ബസ് ഉടമകൾ പറയുന്നത്.