Thanks for watching! Content unlocked for this session.

ജീവിതം മാറുന്ന സമയം നഷ്ടപ്പെട്ടതെല്ലാം ഈ നാളുകാർ തിരിച്ച് പിടിക്കും

ദൃക് പഞ്ചാംഗം അനുസരിച്ച് രാഹു ശതാഭീഷ നക്ഷത്രത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ഓഗസ്റ്റ് രണ്ട് വരെ ഇവിടെ തുടരുന്ന ഈ സംക്രമണം നാല് രാശിക്കാർക്ക് വളരെ ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരും.

മേടം രാശി (അശ്വതി, ഭരണി, കാർത്തിക)

ധനപരമായ ഉയർച്ചയുടെ സമയം. തൊഴിൽ, ബിസിനസ് എന്നിവയിലൂടെ ധനം കൈകളിലേക്ക് വന്നുചേരും. ദീർഘകാലമായി മുടങ്ങിക്കിടന്ന കാര്യങ്ങൾ പൂർത്തീകരിക്കാം. പുതിയ ഉത്തരവാദിത്വങ്ങളും സ്ഥാനമാനങ്ങളും ലഭിക്കും. എന്നാൽ തീരുമാനങ്ങൾ എടുക്കുമ്പോൾ ശ്രദ്ധ പുലർത്തണം; തിടുക്കത്തിലുള്ള തീരുമാനങ്ങൾ ദോഷം ചെയ്യും. മാനസിക വിഷമതകൾക്ക് ആശ്വാസം ലഭിക്കും, അപ്രതീക്ഷിത സന്തോഷവാർത്തകൾ വന്നുചേരും.

മിഥുനം രാശി (മകീരം, തിരുവാതിര, പുണർതം)

പ്രയാസങ്ങൾക്ക് ശേഷം ആശ്വാസത്തിന്റെയും വളർച്ചയുടെയും കാലം. പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും, സ്ഥാനകയറ്റം സാധ്യമാണ്. നഷ്ടപ്പെട്ട അവസരങ്ങൾ തിരികെ ലഭിക്കും. ബിസിനസ് പദ്ധതികൾ പുനരാരംഭിക്കാം. സന്താനങ്ങളുമായി ബന്ധപ്പെട്ട സന്തോഷവാർത്തകൾ ഉണ്ടാകും. ഭാഗ്യം തുണയ്ക്കുന്ന ഈ സമയം ശ്രദ്ധയോടെ മുന്നോട്ട് പോകണം.

ചിങ്ങം രാശി (മകം, പൂരം, ഉത്രം)

ഏറെ കാത്തിരുന്ന അനുകൂല സമയം. സ്വീകാര്യതയും അംഗീകാരവും വർദ്ധിക്കും. തൊഴിൽ മാറ്റം, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവ സാധ്യമാണ്. ചിട്ടി, ലോൺ തുടങ്ങിയ കാര്യങ്ങളിലൂടെ ധനപരമായ നേട്ടങ്ങൾ ഉണ്ടാകും. ശത്രുക്കളെ മറികടക്കാനും തടസ്സങ്ങൾ അകറ്റാനും സാധിക്കും. ബുദ്ധിപൂർവ്വമായ നിക്ഷേപങ്ങൾ ദീർഘകാല ഗുണം ചെയ്യും.

തുലാം രാശി (ചിത്തിര, ചോതി, വിശാഖം)

അവസരങ്ങളുടെ കാലം. വിദേശജോലി സംബന്ധമായ തടസ്സങ്ങൾ മറികടക്കാം. കടബാധ്യതകൾക്ക് ആശ്വാസം ലഭിക്കും. ഒന്നിലധികം വരുമാന സ്രോതസുകൾ ഉണ്ടാകും. ബിസിനസിൽ പങ്കാളിത്തം നേട്ടങ്ങൾ കൊണ്ടുവരും. എതിർപ്പുകൾ ക്രമേണ അനുകൂലമായി മാറും. ലഭിക്കുന്ന അവസരങ്ങൾ കൃത്യമായി വിനിയോഗിക്കുക.