Thanks for watching! Content unlocked for this session.

രാഹുൽ ഗാന്ധി അമ്മാളുവമ്മയെ ചേർത്തുപിടിച്ചു; സതീശന്റെ സത്യപ്രതിജ്ഞാവേദിയിലെ വികാരനിമിഷം

തിരുവനന്തപുരത്ത് നടന്ന വി.ഡി.സതീശന്റെ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ചടങ്ങിലെ ഹൃദയസ്പർശിയായ നിമിഷമായിരുന്നു പറവൂരിൽ നിന്നുള്ള അമ്മാളുവമ്മയുടെ വരവ്. സുരക്ഷാവലയങ്ങളൊന്നും ലംഘിക്കാതെ ആയിരങ്ങൾക്കിടയിലൂടെ വേദിയിലെത്തിയ അവരെ രാഹുൽ ഗാന്ധി ആദ്യം ചേർത്തുപിടിച്ചു. തുടർന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പരിചയപ്പെടുത്തി. പ്രിയങ്കാ ഗാന്ധിയെ തൊഴുത ശേഷം സന്തോഷത്തോടെ മടങ്ങി.

2018ലെ പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പിൽ വച്ചാണ് സതീശനും അമ്മാളുവമ്മയും തമ്മിലുള്ള ആത്മബന്ധത്തിന്റെ തുടക്കം. അന്ന് അവരെ ആശ്വസിപ്പിച്ച സതീശൻ പിന്നീട് വീട് നിർമിച്ച് നൽകാനും സഹായിച്ചു. “മകൻ തന്നെയാണ്” എന്നാണ് സതീശനെക്കുറിച്ച് അമ്മാളുവമ്മ പറയുന്നത്.

മൂന്ന് പതിറ്റാണ്ടിലേറെയായി പറവൂർ നഗരവീഥികൾ പ്രതിഫലേച്ഛയില്ലാതെ വൃത്തിയാക്കുന്ന അമ്മാളുവമ്മ പുലർച്ചെ 3 മണിക്ക് എഴുന്നേറ്റ് 4:30 ഓടെ നഗരത്തിലെത്തി ശുചീകരണം ആരംഭിക്കും. കടക്കാർ അവർക്ക് ചായയും ഭക്ഷണവും നൽകുന്നു. രാത്രി 8 മണിയോടെയാണ് വീട്ടിൽ മടങ്ങിയെത്തുന്നത്.