നിങ്ങളുടെ പേരെഴുതി ഉപ്പുവെള്ളത്തിൽ ഇട്ടിട്ടുണ്ടെങ്കിൽ നിങ്ങളുടെ എത്ര വലിയ ആഗ്രഹങ്ങളും നിഷ്പ്രയാസം സാധിച്ചെടുക്കാൻ കഴിയും. ഇത് തെളിയിക്കപ്പെട്ട ഒരു സത്യമാണ്. എന്നാൽ ഈ കാര്യം ചെയ്യേണ്ടതിന് ചില സമയക്രമങ്ങളും കൃത്യമായ രീതികളും ഉണ്ട്. ഇത് 100% നിങ്ങളുടെ ആഗ്രഹങ്ങളെ ഫലപ്രാപ്തിയിലേക്ക് എത്തിക്കുന്ന ഒരു കർമ്മമാണ്.
രണ്ടേ രണ്ട് വസ്തുക്കളാണ് നിങ്ങളുടെ കയ്യിൽ വേണ്ടത് — കല്ലുപ്പും ഒരു ഗ്ലാസ് ശുദ്ധജലവും. കല്ലുപ്പ് എല്ലാവിധ നെഗറ്റീവ് ഊർജ്ജത്തെയും അകറ്റി പോസിറ്റീവ് ഊർജ്ജത്തെ ആകർഷിക്കുന്നു. ലക്ഷ്മീദേവിയുടെ പ്രതീകമായും കല്ലുപ്പ് കണക്കാക്കപ്പെടുന്നു. ഒരു കാരണവശാലും പൊടിയുപ്പ് ഉപയോഗിക്കരുത് — അതിൽ മായം കലർന്നിരിക്കും. ശുദ്ധമായ കല്ലുപ്പും ശുദ്ധജലവും മാത്രം ഉപയോഗിക്കുക.
നിങ്ങളുടെ ആഗ്രഹം നടക്കേണ്ടതിന്റെ തലേദിവസം തന്നെ ഈ കർമ്മം ചെയ്യുക. ശബ്ദങ്ങളോ ശല്യങ്ങളോ ഇല്ലാത്ത, നിങ്ങളുടെ വീട്ടിലെ ഏറ്റവും ശാന്തമായ സ്ഥലത്ത് ഇരിക്കുക. കാരണം ഏകാഗ്രതയ്ക്ക് വളരെ പ്രാധാന്യമുണ്ട്. ഒരു മെഴുകുതിരിയോ ചെറിയ വിളക്കോ കത്തിച്ചുവെക്കാം — തീനാളം നെഗറ്റീവ് ശക്തികളെ അകറ്റും. ഇത് നിർബന്ധമില്ലെങ്കിലും നല്ലതാണ്.
ശ്വാസം അകത്തേക്ക് വലിച്ച് സാവധാനം പുറത്തേക്ക് വിടുക. നിങ്ങൾ വിശ്വസിക്കുന്ന ദൈവത്തെയും പ്രപഞ്ചശക്തിയെയും മനസ്സിൽ ധ്യാനിക്കുക. ഒരു വെള്ള പേപ്പറിൽ നീല മഷി കൊണ്ട് ആദ്യം നിങ്ങളുടെ പേരും അതിനു താഴെ നിങ്ങളുടെ ആഗ്രഹവും എഴുതുക. ഉദാഹരണത്തിന്, “നാളെ എനിക്ക് 5000 രൂപ വേണം” എന്ന രീതിയിൽ.
ഒരു ചില്ല് ഗ്ലാസ് എടുക്കുക — സ്റ്റീലോ പ്ലാസ്റ്റിക്കോ അരുത്. അതിൽ മുക്കാൽ ഭാഗത്തോളം ശുദ്ധജലം നിറച്ച് ഒരു നുള്ള് കല്ലുപ്പിടുക. പേപ്പർ വെള്ളത്തിലേക്ക് ഇട്ടതിനുശേഷം മുകളിൽ കുറച്ചുകൂടി കല്ലുപ്പിടുക. വലതുകൈ ഗ്ലാസിന്റെ മുകളിൽ വെച്ച് കണ്ണുകൾ അടച്ച് നിങ്ങളുടെ ആഗ്രഹം സാധിച്ചതായി മനസ്സിൽ സങ്കൽപ്പിക്കുക. പ്രപഞ്ചശക്തിക്കും ഇഷ്ടദേവതയ്ക്കും നന്ദി പറയുക.
ഈ ഗ്ലാസ് 24 മണിക്കൂർ വീട്ടിലെ വൃത്തിയുള്ള ഒരു സ്ഥലത്ത് വെക്കുക. ശേഷം വെള്ളവും പേപ്പറും ആരും ചവിട്ടാത്ത സ്ഥലത്ത് ഒഴിച്ചുകളയുക. പൂർണ്ണ വിശ്വാസത്തോടെ ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച കാര്യം തീർച്ചയായും നടക്കും.