Thanks for watching! Content unlocked for this session.

വിഡി സതീശൻ അധികാരമേറ്റു; ശുഹൈബ് വധക്കേസിൽ 24 മണിക്കൂറിനുള്ളിൽ വമ്പൻ ട്വിസ്റ്റ്

കേരളത്തിലെ യൂത്ത് കോൺഗ്രസുകാരുടെ തീരാദുഃഖമാണ് ശുഹൈബ് എന്ന പേര് തന്നെ. സിപിഎം പാർട്ടിക്കാർ ചേർന്ന് തുണ്ടം തുണ്ടമായി വെട്ടിയെടുത്ത ഒരു ജീവിതം. അവസാനിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞുവെങ്കിലും ഇന്നും നീറുന്ന ഒരു ഓർമ്മയായി നിലനിൽക്കുകയാണ് ഇടയന്നൂർ ശുഹൈബ് എന്ന യൂത്ത് കോൺഗ്രസ് നേതാവ്.

ശുഹൈബ് ഒരു തീരാദുഃഖമായി തന്നെ മാറിയിരിക്കുന്നത് വർഷങ്ങളായി. യൂത്ത് കോൺഗ്രസിന്റെ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഇടയന്നൂരിലെ ശുഹൈബ് വധക്കേസിൽ ഇപ്പോൾ വലിയൊരു ട്വിസ്റ്റ് ഉണ്ടായിരിക്കുന്നു. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി റൂബികെ തോമസിന് മുമ്പാകെ വിചാരണ ആരംഭിച്ച സമയത്ത് പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞിരിക്കുകയാണ്.

കുറ്റകൃത്യത്തിൽ നേരിട്ടേർപ്പെട്ട ആകാശ് തില്ലങ്കേരി എന്ന കുപ്രസിദ്ധ ക്രിമിനൽ അടക്കം ഒന്നു മുതൽ അഞ്ചു വരെയുള്ള പ്രതികളെയാണ് സാക്ഷി തിരിച്ചറിഞ്ഞത്. സംഭവസമയം ശുഹൈബിനോടൊപ്പം ഉണ്ടായിരുന്ന ആ ആക്രമണത്തിൽ പരിക്കേറ്റ ഈ റിയാസിനെയാണ് കോടതി വിസ്തരിച്ചത്. ശുഹൈബിനെ വളഞ്ഞിട്ട് തുരുതുരാ വെട്ടിയതിനാൽ ശുഹൈബ് നിലത്തു വീഴുകയായിരുന്നു എന്നാണ് റിയാസ് ആദ്യം തന്നെ പറഞ്ഞത്.

റിയാസ് ജഡ്ജിയുടെ മുമ്പാകെ പറഞ്ഞത് ഇങ്ങനെയാണ്: താനും ശുഹൈബും നൗഷാദും ഒരുമിച്ച് കാറിൽ പെട്രോൾ അടിക്കാൻ ചാലോട് എന്ന സ്ഥലത്ത് പോയി. പമ്പിൽ നിന്നും എണ്ണ കിട്ടാതെ മടങ്ങി വരുമ്പോൾ ഇടയന്നൂരിൽ പുതുതായി ആരംഭിച്ച ഉറി എന്ന തട്ടുകടയിൽ കയറുകയായിരുന്നു. കഴിച്ച ചായയുടെ പണം കൊടുക്കാൻ നിൽക്കുമ്പോൾ നമ്പർ പ്ലേറ്റ് ഇല്ലാത്ത വെളുത്ത മാരുതി വാഗണർ കാർ മെല്ലെ വന്ന് അരികെ നിർത്തുകയും ആയുധങ്ങളുമായി എത്തിയ ഒരു സംഘം വെട്ടി പരിക്കേൽപ്പിച്ചു എന്നുമാണ് സാക്ഷിയായ റിയാസ് വ്യക്തമാക്കിയത്.

ശുഹൈബിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച രണ്ട് വാൾ അതുപോലെ ഒരു മഴു എന്നിവയും ഇവർ കോടതിയിൽ ഹാജിരാക്കി. നേരത്തെ സാക്ഷി വിസ്താരം ആരംഭിച്ചുവെങ്കിലും കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ വേണമെന്ന കുടുംബത്തിന്റെ ആവശ്യത്തെ തുടർന്ന് അത് നിർത്തിവെക്കുകയായിരുന്നു. സാക്ഷിവിസ്താരം ജൂൺ 14ാം തീയതി വരെ തുടരുകയാണ്.

2018 ഫെബ്രുവരി 12ന് രാത്രി 10 മണിയോടു കൂടിയാണ് മട്ടന്നൂർ കീഴൂർ തെരുവിലെ ഉറി എന്ന തട്ടുകടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോൾ മാരായുധങ്ങളുമായി സംഘടിച്ചെത്തിയ സിപിഎമ്മിന്റെ ക്രിമിനലുകൾ സംഘം ചേർന്ന് ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തുന്നത്. സിപിഎം പ്രവർത്തകരും അനുഭാവികളും ആയിരുന്ന ഒരുപറ്റം പ്രതികളാണ് ഇതിൽ ഉണ്ടായിരുന്നത്. അതിൽ ഒരാൾ ആകാശ് തില്ലങ്കേരിയാണ്.

ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള 11 പേരെയായിരുന്നു നേരത്തെ തന്നെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ ആറു പ്രതികളെ കൂടി ഉൾപ്പെടുത്തി അന്വേഷണ സംഘം കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. തില്ലങ്കേരിയിലെ എം വി ആകാശ്, ആകാശ് തില്ലങ്കേരി, രജിൽ രാജ്, ജിദിൻ, ദീപ് ചന്ദ്, ടി കെ അസ്കർ, കെ ബൈജു, പിവി അൻവർ, സാദത്, പാലയോട് മുട്ടിൽ അഖിൽ, സഞ്ജയ് കമ്മാനം വീട്ടിൽ സംഗീത്, അവിനാഷ്, നിജിൽ കെപി, പ്രശാന്ത്, സുബിൻ, പ്രജിത്ത് എന്നിവരാണ് ഇതിൽ പ്രതികളായിട്ടുള്ളത്.

നിലവിൽ 142 സാക്ഷികളെയാണ് വിസ്തരിക്കാനുള്ളത്. ആദ്യഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ ഒഴികെയുള്ള 137 സാക്ഷികളെയാണ് വിസ്തരിക്കാൻ പോകുന്നത്. വലിയ ശിക്ഷ തന്നെ നേടിക്കൊടുക്കണമെന്ന ഒരു പ്രഖ്യാപനവുമായിട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സാക്ഷി പറയാൻ എത്തുന്നത്.