ഒരാൾ ദിവസവും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പറിൽ ഒൻപത് എന്ന അക്കമുണ്ടെങ്കിൽ അത് അവരുടെ ജീവിതത്തെയും സ്വഭാവത്തെയും സ്വാധീനിക്കുമെന്ന് ന്യൂമറോളജി വ്യക്തമാക്കുന്നു. ഒന്നു മുതൽ ഒൻപത് വരെയുള്ള അക്കങ്ങളിൽ അവസാനത്തേതായതിനാൽ പൂർണതയുടെയും അനുഭവങ്ങളിലൂടെ ലഭിക്കുന്ന പക്വതയുടെയും പ്രതീകമായാണ് ഈ അക്കത്തെ കണക്കാക്കുന്നത്.
മൊബൈൽ നമ്പറിൽ ഒൻപതുള്ളവർ സാധാരണയായി ശക്തമായ മനസ്സുള്ളവരും വെല്ലുവിളികളെ നേരിടാൻ മടിക്കാത്തവരുമായിരിക്കും. മറ്റുള്ളവരെ സഹായിക്കാനുള്ള വലിയ മനസ്സും നേതൃത്വഗുണവും ഇവരുടെ പ്രത്യേകതകളാണ്. എങ്കിലും, എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്നതും എല്ലാ ഉത്തരവാദിത്തങ്ങളും ഒറ്റയ്ക്ക് ഏറ്റെടുക്കുന്നതും ഒഴിവാക്കണമെന്നും, വിജയത്തിനായി ക്ഷമയോടെയും വിവേകത്തോടെയും പ്രവർത്തിക്കണമെന്നും ഈ രംഗത്തെ വിശ്വാസങ്ങൾ ഓർമ്മിപ്പിക്കുന്നു.