ആഗ്രഹ സഫലീകരണവും ദുഃഖ നിവാരണവുമായി ബന്ധപ്പെട്ട ഒരു തൊടുകുറി അധ്യായമാണ് ഇത്. രണ്ട് പറകളാണ് ഇവിടെ നൽകിയിരിക്കുന്നത് - മലർ പറയും മഞ്ഞൾ പറയും. നിങ്ങളുടെ ഇഷ്ടദേവതയെ മനസ്സിൽ സ്മരിച്ചുകൊണ്ട് ഒരു പറ തിരഞ്ഞെടുക്കുക.
മലർ പറ തിരഞ്ഞെടുക്കുന്നവർ ത്യാഗസമ്പന്നമായ മനസ്സിന്റെ ഉടമകളാണ്. വിഷമങ്ങൾ ഉള്ളിൽ അടക്കിവച്ച് മറ്റുള്ളവർക്കിടയിൽ ചിരിച്ചുകൊണ്ട് ഇടപെടുന്ന സ്വഭാവമാണ്. പല കാര്യങ്ങളിലും ഉയർച്ച നേടാനുള്ള അവസരങ്ങൾ ലഭിച്ചിട്ടും അവ പ്രയോജനപ്പെടുത്താൻ സാധിച്ചിട്ടില്ല. എങ്കിലും 60 മുതൽ 70 ദിവസത്തിനുള്ളിൽ ആ കാര്യങ്ങൾ അനുകൂലമാകാനുള്ള സാധ്യതകളുണ്ട്. ഈശ്വരാധീനം വളരെയധികമുള്ള സമയമാണ്, ക്ഷമയോടെ കാത്തിരിക്കുക.
മഞ്ഞൾ പറ തിരഞ്ഞെടുക്കുന്നവർ എല്ലാം ദൈവത്തിൽ അർപ്പിച്ച് മുന്നോട്ടു പോകുന്നവരാണ്. മറ്റുള്ളവരിൽ നിന്ന് വഞ്ചനയും ചതിയും അനുഭവിച്ചിട്ടുണ്ട്. എങ്കിലും നാലു മാസത്തിനുള്ളിൽ കാര്യങ്ങൾക്ക് പരിഹാരങ്ങൾ കടന്നുവരാവുന്ന സാഹചര്യമുണ്ട്. ദൈവാനുഗ്രഹങ്ങളും സൗഭാഗ്യങ്ങളും നിറഞ്ഞ ജീവിതത്തിലേക്ക് പ്രവേശിക്കാൻ സാധിക്കും.
നിങ്ങൾ വിശ്വസിക്കുന്ന ശക്തിയിൽ അടിയുറച്ചു വിശ്വസിക്കുക. നിങ്ങളുടെ ആഗ്രഹമോ ദുഃഖമോ കമന്റായി രേഖപ്പെടുത്തുക. തീർച്ചയായും പരിഹാരം കൃത്യമായി ലഭിക്കും.