നിമിത്ത ലക്ഷണങ്ങളും തൊടുകുറി ശാസ്ത്രവും ഉപയോഗിച്ചുള്ള ഫലങ്ങളാണ് ഇവിടെ പറയാൻ പോകുന്നത്. നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന ഒട്ടുമിക്ക കാര്യങ്ങൾക്കും ഒരു നിമിത്തമായി പല ലക്ഷണങ്ങളും നമ്മുടെ മുൻപിലേക്ക് വരാറുണ്ട്. ഈ ലക്ഷണങ്ങൾ അറിഞ്ഞു പ്രവർത്തിക്കുന്നവർക്ക് വൻ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കും.
108 നിമിത്തങ്ങളിൽ നിന്നും തിരഞ്ഞെടുത്ത ലക്ഷണങ്ങൾ തൊടുകുറി ശാസ്ത്രവുമായി കോർത്തിണക്കിയാണ് ഫലങ്ങൾ പറയുന്നത്. മൂന്ന് കലങ്ങളാണ് ഇതിനായി എടുത്തിരിക്കുന്നത്. നിങ്ങളുടെ മനസ്സ് പറയുന്ന നമ്പർ എഴുതിയ കലം തിരഞ്ഞെടുത്ത് ഉടയ്ക്കുമ്പോൾ അതിനുള്ളിൽ നിങ്ങളെ തേടി വരാനിരിക്കുന്ന ഭാഗ്യങ്ങൾ കാണാൻ സാധിക്കും. ഒരു നിമിഷം മനസ്സുകൊണ്ട് ഈശ്വര പ്രാർത്ഥന നടത്തി, കണ്ണുകൾ അടച്ച് ആത്മാർത്ഥമായി പ്രാർത്ഥിച്ച ശേഷം ആദ്യം കാണുന്ന കലം തിരഞ്ഞെടുക്കുക.
ഒന്നാം നമ്പർ കലം: വീടും സ്വർണ്ണവും
ഈ കലം തിരഞ്ഞെടുക്കുന്നവർ വളരെയധികം ആഗ്രഹങ്ങൾ ഉള്ളിൽ ഒതുക്കി കൊണ്ടുനടക്കുന്നവരാണ്. നിങ്ങളെ തേടി വരുന്ന ആദ്യ ഭാഗ്യം വീടാണ്. നിലവിൽ വീടുണ്ടെങ്കിൽ തന്നെ അത്യാകർഷകമായ മറ്റൊരു വീട് സ്വന്തമാക്കാനുള്ള അവസരം വരും. ഗൃഹോപകരണങ്ങൾ, സ്വർണ്ണനാണങ്ങൾ എന്നിവയും നിങ്ങളെ തേടിയെത്തും. ഏറെക്കാലമായി ആഗ്രഹിച്ച ഗൃഹോപകരണങ്ങൾ അധികം താമസിയാതെ വീട്ടിലെത്തും. സ്വർണാഭരണങ്ങൾ മോതിരമോ മാലയോ വളയോ കമ്മലോ ആകാം.
രണ്ടാം നമ്പർ കലം: ധനവും വിവാഹവും
വളരെയധികം ഈശ്വരാനുഗ്രഹം നിറഞ്ഞുനിൽക്കുന്ന അവസ്ഥയാണ് നിങ്ങൾക്കുള്ളത്. വലിയ അളവിൽ ധനം നിങ്ങളെ തേടി വരും. ചിട്ടി കിട്ടുക, വായ്പ അനുവദിക്കുക, സുഹൃത്തിന്റെ സഹായം എന്നിവയിലൂടെ ഇത് സാധ്യമാകും. പ്രതീക്ഷിക്കാത്ത നല്ലൊരു വിവാഹബന്ധം നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരും. പലവിധ ഭക്ഷണവിഭവങ്ങൾ ആസ്വദിക്കാനുള്ള അവസരവും, ഏറെക്കാലമായി മനസ്സിൽ കൊണ്ടുനടന്ന വീടിന്റെ സ്വപ്നവും സഫലമാകും.
മൂന്നാം നമ്പർ കലം: സ്വർണ്ണവും ധനവും
നിങ്ങൾ ആഗ്രഹിച്ച കാര്യങ്ങൾ ഉടനെ നിങ്ങളിലേക്ക് വന്നുചേരും എന്ന ശുഭാപ്തി വിശ്വാസം മുറുകെ പിടിച്ചു ജീവിക്കുന്നവരാണ് നിങ്ങൾ. ഒരു രൂപ പോലും മുടക്കാതെ സ്വർണാഭരണം പാരിതോഷികമായി ലഭിക്കും. അപ്രതീക്ഷിത ധനം കൈയിൽ വരും. വർഷങ്ങളായി കടം കൊടുത്ത തുക തിരികെ ലഭിക്കുകയോ, സുഹൃത്ത് വലിയ സംഖ്യ ഏൽപ്പിക്കുകയോ, ബാങ്കിൽ നിന്ന് കുറഞ്ഞ പലിശയിൽ വായ്പ ലഭിക്കുകയോ ചെയ്യും. വിവിധ ഭക്ഷണവിഭവങ്ങൾ ആസ്വദിക്കാനും ആഗ്രഹിച്ച ഗൃഹോപകരണങ്ങൾ സ്വന്തമാക്കാനും അവസരം ലഭിക്കും.
ഏത് കലം തിരഞ്ഞെടുത്താലും നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകാൻ അധികം കാലതാമസമില്ല എന്നാണ് നിമിത്ത ലക്ഷണപ്രകാരം കാണുന്നത്. എല്ലാവർക്കും നിങ്ങളുടെ ആഗ്രഹങ്ങൾ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.