Thanks for watching! Content unlocked for this session.

നിങ്ങൾക്ക് ഉടനെ സംഭവിക്കുന്ന കാര്യങ്ങൾ പറയാം | തൊടുകുറി പ്രവചനങ്ങൾ

നിങ്ങളുടെ ജീവിതത്തിൽ അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് വ്യക്തമായി മനസ്സിലാക്കുവാൻ പലർക്കും സാധിക്കണം എന്നില്ല. ഈശ്വര നിശ്ചയത്താൽ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്നതാണ്. എന്നാൽ തൊടുകുറി ഗണിതത്തിലൂടെ നിങ്ങളുടെ ജീവിതത്തിൽ പരാമർശിക്കാൻ പോകുന്ന ചില കാര്യങ്ങളെക്കുറിച്ചും മുൻകൂട്ടി അറിയുവാൻ സാധിക്കും.

ഇവിടെ തന്നിരിക്കുന്നത് രണ്ട് വെറ്റിലയുടെ ചിത്രമാണ്. ആദ്യത്തെ ചിത്രം ഒരു വെറ്റില മാത്രമാണ്. രണ്ടാമത്തെ ചിത്രം വെറ്റിലയും അടക്കയും ഒരു രൂപ നാണയവും കൂടിയുണ്ട്. എല്ലാ ശുഭകാര്യങ്ങൾക്കും വളരെയധികം പ്രാധാന്യമുള്ളതാണ് വെറ്റില. കണ്ണുകൾ അടച്ച് ഒരു നിമിഷം പ്രാർത്ഥിച്ച ശേഷം ഏത് ചിത്രമാണ് നിങ്ങൾക്ക് കൂടുതൽ ആകർഷകമായി തോന്നിയത് എന്ന് തിരഞ്ഞെടുക്കുക.

ഒന്നാം ചിത്രം: ഒരു വെറ്റില മാത്രം

ഒന്നാം ചിത്രം തിരഞ്ഞെടുത്തവർക്കുള്ള ഫലങ്ങൾ. നിങ്ങൾ സ്നേഹിക്കുവാൻ വേണ്ടി ജനിച്ച വ്യക്തികളാണ്. മറ്റുള്ളവരെ വളരെയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ആരോടും വഴക്കിനോ എതിർപ്പിനോ നിൽക്കാതെ സമാധാനത്തോടെ മുന്നോട്ടു പോകണം എന്ന് ആഗ്രഹിക്കുന്നവരാണ്.

നിങ്ങളുടെ ക്ഷമ പലപ്പോഴും നഷ്ടപ്പെടുകയും അത് പല അബദ്ധങ്ങൾക്കും കാരണമായിട്ടുണ്ട്. മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളിൽ മറ്റുള്ളവരിൽ നിന്നും തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ട്. എങ്കിലും നിങ്ങൾക്ക് പല കാര്യങ്ങളിലും സ്വീകാര്യത ലഭിച്ചിരുന്നു. എന്നാൽ പണ്ടുണ്ടായിരുന്ന അത്രയും സ്വീകാര്യതയോ സ്നേഹമോ പലരും നിങ്ങളോട് പുലർത്തുന്നില്ല എന്നൊരു തോന്നൽ നിങ്ങൾക്കുണ്ട്.

ചിലർ ക്ഷമ ചോദിച്ച് നിങ്ങളിലേക്ക് കടന്നുവരുന്ന സമയം ഉണ്ടായേക്കാം. നിങ്ങൾ മനസ്സിൽ ആഗ്രഹിക്കുന്ന ഒരു കാര്യം 30 മുതൽ 50 ദിവസങ്ങൾക്കുള്ളിൽ അനുകൂലമാകുന്ന സാഹചര്യങ്ങൾ രൂപപ്പെടും. നിങ്ങളുടെ ശ്രമങ്ങൾ കൃത്യതയോടെ മുന്നോട്ടു പോകണം. ഈശ്വരാനുഗ്രഹം നിറഞ്ഞു നിൽക്കുന്ന ഒരു സാഹചര്യമായതിനാൽ തന്നെ തീർച്ചയായും വിജയം കൈവരിക്കും.

രണ്ടാം ചിത്രം: വെറ്റിലയും അടക്കയും നാണയവും

രണ്ടാം ചിത്രം തിരഞ്ഞെടുത്തവർക്കുള്ള ഫലങ്ങൾ. ഏത് പ്രതികൂലമായ സാഹചര്യത്തിലും പിടിച്ചു നിൽക്കുവാൻ പ്രത്യേക കഴിവുള്ളവരാണ് നിങ്ങൾ. നിങ്ങളുടെ ജീവിതത്തിൽ ഓർക്കാൻ ഇഷ്ടപ്പെടാത്തതും വേദന ജനിപ്പിക്കുന്നതുമായ പല പ്രശ്നങ്ങളും ഉണ്ട്. പുറമേ കാണിക്കാതെ അത് മനസ്സിൽ കൊണ്ട് നടക്കുന്നു.

പലപ്പോഴും ഉള്ളിൽ ചിരിക്കുന്ന വ്യക്തികളല്ല നിങ്ങൾ. പുറമേ ചിരിച്ചുകൊണ്ട് ഇടപെടുന്നവരാണ്. നിങ്ങളുടെ വാക്കുകളും പ്രവർത്തികളും പലരും തെറ്റിദ്ധരിക്കുന്നു. എങ്കിലും മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിച്ച് മുന്നോട്ട് പോകുന്നവരാണ്.

അവസരങ്ങൾ പലതും നിങ്ങൾക്ക് നഷ്ടപ്പെട്ടു പോയിട്ടുണ്ട്. ദേഷ്യം നിങ്ങൾക്ക് ഒരു പ്രശ്നം തന്നെയാണ്. എങ്കിലും ആ സമയങ്ങളിൽ പോലും വൈരാഗ്യം മുന്നോട്ട് വച്ച് പുലർത്തുന്നവരല്ല നിങ്ങൾ. നിങ്ങൾ ആത്മാർത്ഥമായി സ്നേഹിച്ച പല വ്യക്തികളും ആ സ്നേഹം തിരികെ നൽകിയിട്ടില്ല.

പ്രണയം, കുടുംബം, സാമ്പത്തികം, തൊഴിൽ എന്നിവയിൽ അപ്രതീക്ഷിത തടസ്സങ്ങൾ നേരിട്ടിട്ടുണ്ട്. എങ്കിലും 2 മുതൽ 2.5 മാസത്തിനുള്ളിൽ കാര്യങ്ങൾ അനുകൂലമാകും. 90 ശതമാനം സാധ്യതയോടെ ഫലങ്ങൾ ലഭിക്കും. ചിലരുടെ വാക്കുകൾ വിശ്വസിച്ച് അബദ്ധങ്ങൾ പറ്റാതിരിക്കാൻ ശ്രദ്ധിക്കുക. ദൈവികമായ അനുഗ്രഹങ്ങൾ നിങ്ങളിലേക്ക് എത്തിച്ചേരും.