തൊടുകുറി ശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് ഇന്നത്തേത്. നിങ്ങൾ മനസ്സിൽ കൊതിക്കുന്ന ആഗ്രഹങ്ങൾ എപ്രകാരം സാധ്യമാകും എന്നറിയാൻ ഈ തൊടുകുറി ഫലം നിങ്ങളെ സഹായിക്കും. നിങ്ങൾക്കായി രണ്ട് ചിത്രങ്ങൾ നൽകിയിരിക്കുന്നു - പ്രാവും തത്തയും. കണ്ണുകളടച്ച് പ്രാർത്ഥിച്ച് ഈശ്വര വിശ്വാസത്തോടുകൂടി നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ചിത്രം തിരഞ്ഞെടുക്കുക.
പ്രാവ് തിരഞ്ഞെടുത്തവർ: നിങ്ങൾ വളരെയധികം നിഷ്കളങ്കരായ വ്യക്തികളാണ്. സമാധാനം ഏറ്റവും കൂടുതൽ ആഗ്രഹിക്കുകയും മറ്റുള്ളവർക്ക് നൽകുകയും ചെയ്യുന്ന വ്യക്തിത്വമാണ് നിങ്ങളുടേത്. എന്നാൽ നിങ്ങളുടെ ചുറ്റുമുള്ളവർ പലപ്പോഴും നിങ്ങളെ പരിഹസിക്കുകയും നിങ്ങളുടെ നന്മകളെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. ഈശ്വര സഹായത്താൽ നിങ്ങളുടെ ജീവിതത്തിൽ ഒരു വലിയ അവസരം ലഭിക്കുവാൻ പോകുന്നു. നിങ്ങളെ കഷ്ടപ്പെടുത്തുന്നവരെ മനസ്സിലാക്കുവാനും അവരുടെ മുന്നിൽ നിങ്ങളുടെ ഉയർച്ച കാണിക്കുവാനും സാധിക്കും. വരുന്ന ആറു മാസത്തിനകം നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന പ്രതിസന്ധികളെ മറികടന്ന് ഉന്നത ലക്ഷ്യത്തിൽ എത്തും. വിദേശത്ത് പോകുന്നതോ ഉപജീവനവുമായി ബന്ധപ്പെട്ടതോ സന്താനഭാഗ്യങ്ങളോ കുടുംബജീവിതത്തിലെ പ്രശ്നങ്ങളോ എന്തുതന്നെയായാലും അതെല്ലാം സാധിക്കും.
തത്ത തിരഞ്ഞെടുത്തവർ: നിങ്ങളുടെ ജീവിതത്തിൽ ഭാരങ്ങളും പ്രയാസങ്ങളും വേദനിപ്പിക്കുന്ന അനുഭവങ്ങളും നിറഞ്ഞിരിക്കുന്നു. കടഭാരം, സമാധാനമില്ലാത്ത അവസ്ഥ, പ്രതികൂല സാഹചര്യങ്ങൾ എന്നിവയിലൂടെയാണ് നിങ്ങൾ കടന്നുപോകുന്നത്. നിങ്ങൾക്ക് ലഭിച്ച നല്ല അവസരങ്ങൾ പ്രയോജനപ്പെടുത്തിയില്ല എന്നതാണ് വാസ്തവം. ബന്ധങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്ന നിങ്ങൾ ബന്ധങ്ങളിൽ അടിമപ്പെട്ട് ജീവിക്കേണ്ടി വരുന്നു. എന്നാൽ ഇനിയെങ്കിലും മനസ്സിനെ ബലപ്പെടുത്തി മുന്നോട്ടു പോകുക. നിങ്ങൾ വിചാരിച്ചാൽ മാത്രമേ ആഗ്രഹങ്ങൾക്ക് ലക്ഷ്യപ്രാപ്തിയിലേക്ക് എത്തുവാൻ ഈശ്വരൻ നിങ്ങളെ തുണക്കുകയുള്ളൂ. കടഭാരം മാറ്റാനും പ്രയാസങ്ങളെ മറികടക്കാനും ദൃഢനിശ്ചയത്തോടെ മുന്നോട്ടു വരിക. നിങ്ങൾക്കും ഒത്തിരി അനുഗ്രഹങ്ങൾ കാത്തിരിക്കുന്നുണ്ട്.