തൊടുകുറി ശാസ്ത്രത്തിലൂടെ നിങ്ങളുടെ മനസ്സിലെ ആഗ്രഹം നടക്കുമോ എന്നും എത്രമാത്രം സമയദൈർഘ്യം എടുക്കും എന്നും കൃത്യമായി അറിയാൻ കഴിയും. പരമശിവൻ, മുരുകൻ, ഗണപതി എന്നീ മൂന്ന് ചിത്രങ്ങളിൽ നിന്നും ഒന്ന് തിരഞ്ഞെടുത്താൽ മതി.
ശിവഭഗവാന്റെ ചിത്രം തിരഞ്ഞെടുത്തവർ ത്യാഗശാലികളും ശുഭാപ്തിവിശ്വാസികളുമാണ്. ജീവിതഗതി പലപ്പോഴും പ്രതീക്ഷിക്കാത്ത രീതിയിലായിരിക്കും എങ്കിലും സ്വന്തം മനക്കരുത്ത് കൊണ്ട് രക്ഷപ്പെടും. നിങ്ങൾ മനസ്സിൽ ഉദ്ദേശിക്കുന്ന കാര്യം എന്തുതന്നെയായാലും — സർക്കാർ ജോലി, ലോട്ടറി, വിവാഹം, വിദേശപഠനം — അത് നടന്നുതന്നെ കിട്ടും. ശുഭാപ്തി വിശ്വാസമാണ് നിങ്ങളുടെ ജീവിതത്തിന്റെ ആണിക്കല്ല്.
മുരുകന്റെ ചിത്രം തെരഞ്ഞെടുത്തവർ ജയിക്കാനായി മാത്രം ജനിച്ചവരാണ്. എതിർപ്പുകളെ അവഗണിച്ച് മുന്നോട്ടുപോകും. 40 വയസ്സ് കഴിഞ്ഞാൽ ജീവിതത്തിന്റെ ഏറ്റവും സന്തോഷകരമായ കാലമാണ്. ചെറുകിട ബിസിനസ്സ്, രാഷ്ട്രീയം, സംഗീതം, നാടകം എന്നീ രംഗങ്ങളിൽ ശോഭിക്കും. ആത്മാർത്ഥമായി ശ്രമിച്ചാൽ ഏകദേശം രണ്ടു മാസക്കാലത്തിനകം ആഗ്രഹിച്ച കാര്യം നിറവേറ്റാൻ സാധിക്കും.
ഗണപതി ഭഗവാന്റെ ചിത്രം തിരഞ്ഞെടുത്തവർ ഏത് തൊഴിലിലും ഉന്നതിയിൽ എത്താൻ പരിശ്രമിക്കുന്നവരാണ്. കലാരംഗത്ത് കഴിവ് തെളിയിക്കും. പ്രതിബന്ധങ്ങളെ തകർത്തെറിയാനുള്ളതാണ് നിങ്ങളുടെ ജീവിതം. നിങ്ങളുടെ ആഗ്രഹവും നടന്നുതന്നെ കിട്ടും, പക്ഷേ കാലതാമസം ഉണ്ടാകും — ഏകദേശം ഒരു വർഷത്തിനുള്ളിൽ. അത് നടക്കേണ്ട സമയം തന്നെയായിരിക്കും അത്.
ഏത് ചിത്രം തിരഞ്ഞെടുത്താലും ഭാഗ്യവാന്മാർ തന്നെയാണ്. ജീവിതത്തിലെ എല്ലാ ദോഷങ്ങളും ദുരിതങ്ങളും അവസാനിച്ച് ഒരുപാട് നേട്ടത്തിലേക്കും ഭാഗ്യത്തിലേക്കും ഉയർച്ചയിലേക്കും എത്താൻ സാധ്യമാകും.