Thanks for watching! Content unlocked for this session.

തൃഷ 85 കോടി നേടിയിട്ടും ലളിതമായ ജീവിതം; ആഡംബര വീടിനുള്ളിൽ

തൃഷ എന്ന പെൺകുട്ടി വളരെ താഴെ തട്ടിൽ നിന്ന് ശരിക്കും പറഞ്ഞാൽ ചെറിയ ഒരു കുടുംബജീവിതത്തിൽ നിന്ന് ഇന്ന് കെട്ടിപ്പടുത്തുയർത്തിയിരിക്കുന്ന ഒരു വലിയ മാളിക ജീവിതമുണ്ട്. അത് ആർക്കും തൊട്ടടുത്തു പോലും നിന്ന് എത്താൻ കഴിയാത്ത ഉയരത്തിലാണ്. മലയാളിയായി ജനിച്ച് ഇപ്പോൾ തമിഴകത്തെ വാഴുന്ന രാണിയായി മാറിയിരിക്കുകയാണ് തൃഷ.

ലൈംലൈറ്റിന് മുന്നിലാണ് ജീവിതമെങ്കിലും സ്വകാര്യ ജീവിതത്തെ അതീവ സുരക്ഷിതമായി കാത്തുസൂക്ഷിക്കുന്ന ഒരാൾ കൂടിയാണ് തൃഷ. സിനിമയുടെ തിരക്കുകൾക്കപ്പുറം താരത്തിന് ഏറ്റവും പ്രിയപ്പെട്ടത് തന്നെ സ്നേഹിക്കുന്നവർക്കൊപ്പമുള്ള ക്വാളിറ്റി ടൈം തന്നെയാണ്.

സാധാരണ ഒരു വാടക വീട്ടിൽ നിന്ന് ഇത്രയും ലക്ഷവും കോടി രൂപയുള്ള സ്വത്തുക്കളിലേക്ക് എത്താൻ വർഷങ്ങളുടെ കഠിനാധ്വാനം തന്നെയാണ് തൃഷയെന്ന നടിയെ നയിച്ചത്. വർഷങ്ങളായി നിരവധി ഗോസിപ്പുകളും പ്രണയകഥകളും താരത്തിന്റെ പേരിനൊപ്പം വന്നുപോയി. എങ്കിലും വിവാദങ്ങൾക്ക് മറുപടി പറയുന്നതിനേക്കാൾ തന്റെ ജോലിയും തന്നെ സ്നേഹിക്കുന്നവരെയും സംസാരിക്കട്ടെ എന്ന നിലപാടായിരുന്നു തൃഷയ്ക്ക്.

20 വർഷങ്ങൾക്കിപ്പുറം നായകാസ്ഥാനത്തിൽ നിൽക്കുന്ന താരത്തിന്റെ ഏറ്റവും വലിയ 85 കോടി രൂപ വിലയുള്ള ആസ്തിയിൽ ഏറ്റവും പ്രധാനപ്പെട്ടത് ചെന്നൈയിലെ ആഡംബര വസതി തന്നെയാണ്. 10 കോടിയോളമാണ് തെന്നാംപെട്ടയിൽ സ്ഥിതി ചെയ്യുന്ന വീടിന്റെ വില. ഷൂട്ടിങ് തിരക്കുകളും യാത്രകളും കഴിഞ്ഞാൽ താരം ആദ്യം ഓടിയെത്തുന്നത് ഇവിടേക്ക് തന്നെയാണ്.

സ്വകാര്യതയും ആഡംബരവും ചേർത്താണ് വീടിന്റെ നിർമ്മിതി. ഓറഞ്ച്, ബേജ്, ബ്രൗൺ, മ്യൂട്ടഡ് ഗോൾഡ് തുടങ്ങിയ നിറങ്ങളാണ് വീടിന്റെ പ്രധാനമായും ഉപയോഗിച്ചിരിക്കുന്ന ഘടകങ്ങൾ. ബ്രിക്ക് റെഡ് സോഫുകളും അതിനൊത്ത ബ്രൗൺ കർട്ടനുകളും ചേർന്ന ലിവിങ് സ്പേസ് അതിരുകടക്കാത്ത ആഡംബരത്തിന്റെ മികച്ച ഉദാഹരണമാണ്.

താരം പങ്കുവെക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് ആഡംബര വസതിയുടെ ഭംഗി ആരാധകർ ആസ്വദിക്കുന്നത്. പെയിന്റിങ്ങുകളും അബ്സ്ട്രാക്ട് ആർട്ട് വർക്കുകളും മനോഹരമായ മിനിമലിസ്റ്റിക് ഇന്റീരിയറും അകത്തളങ്ങളിൽ സ്റ്റൈലിഷ് ലുക്ക് നൽകുന്നു. വീട്ടിലെ മറ്റൊരു പ്രധാന ആകർഷണം വോക്ക്-ഇൻ ക്ലോസറ്റ് ആണ്. വസ്ത്രങ്ങളും വിലപിടിപ്പുള്ള ബാഗുകളും നിറഞ്ഞ ഇടം താരത്തിന്റെ ഫാഷൻ താൽപര്യം വ്യക്തമാക്കുന്നു.

അമ്മയും അമ്മുമ്മയും വളർത്തുനായയായ എസ്കോബാറും താരത്തിനൊപ്പം ഇവിടെ താമസിക്കുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയിൽ പ്രിയപ്പെട്ട നായ എസ്കോബാറിനൊപ്പം വർക്കൗട്ട് ചെയ്യുന്നതും കാണാം. ബീച്ച് ഗാർഡനുകളും വുഡൻ ഫ്ലോറിങ് ചെയ്ത ബെഡ്റൂമും പച്ചപ്പാർന്ന മരങ്ങളും ചെടികളും ചുറ്റിനിൽക്കുന്ന വിശാലമായ ബാൽക്കണികളും ഒക്കെ വീടിന്റെ മറ്റൊരു ഹൈലൈറ്റ് ആണ്.

ആഡംബരഭാവം നിറഞ്ഞു നിന്നാലും ഈ വീടിന് വളരെ സുഖകരമായ താമസാന്തരീക്ഷമാണ് നൽകുന്നത്. ലളിതത്തിലാണ് യഥാർത്ഥ ആഡംബരം ഒളിഞ്ഞിരിക്കുന്നത് എന്നതിന്റെ മികച്ച ഉദാഹരണമാണ് തൃഷയുടെ വസതി.