വീടുകളിൽ ചൂല് തെറ്റായ സ്ഥാനങ്ങളിൽ സൂക്ഷിക്കുന്നത് കുടുംബത്തിന്റെ ഐശ്വര്യം നശിപ്പിക്കുമെന്നും വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണമാകുമെന്നും ജ്യോതിഷവും വാസ്തുശാസ്ത്രവും വ്യക്തമാക്കുന്നു. വീടിന്റെ ഐശ്വര്യവുമായി ബന്ധപ്പെട്ടിരിക്കുന്ന ചൂൽ എവിടെ, എങ്ങനെ സൂക്ഷിക്കണം എന്നതിന് കൃത്യമായ നിയമങ്ങൾ പരമ്പരാഗത വിശ്വാസങ്ങളിലുണ്ട്.
വാസ്തു ശാസ്ത്രപ്രകാരം ചൂല് തെറ്റായ ദിശയിലോ അല്ലെങ്കിൽ എല്ലാവരും കാണുന്ന രീതിയിലോ വെക്കുന്നത് കുടുംബത്തിൽ കലഹങ്ങൾക്കും തകർച്ചയ്ക്കും വഴിതെളിച്ചേക്കാം. കുടുംബത്തിന്റെ അഭിവൃദ്ധിയും സമാധാനവും നിലനിർത്താൻ ചൂല് സൂക്ഷിക്കേണ്ട ശരിയായ സ്ഥാനങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.