ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി നിർമ്മിക്കുന്ന വ്യാജദൃശ്യങ്ങളും ശബ്ദങ്ങളും മനുഷ്യന്റെ ജീവിതത്തിനും സാമൂഹിക സുരക്ഷിതത്തിനും ഗുരുതരമായ ഭീഷണിയാണെന്ന് വത്തിക്കാൻ മുന്നറിയിപ്പ് നൽകി. വത്തിക്കാൻ പുതുതായി പുറത്തിറക്കിയ ആന്റിക്കോ എക്നോവ എന്ന പഠനരേഖയിലാണ് ഡിജിറ്റൽ യുഗം നേരിടുന്ന ഈ വലിയ പ്രതിസന്ധിയെ കുറിച്ച് വ്യക്തമാക്കുന്നത്. വത്തിക്കാന്റെ വിവിധ വകുപ്പുകൾ സംയുക്തമായാണ് എഐ സാങ്കേതിക വിദ്യയുടെ ആഘാതങ്ങളെ കുറിച്ചുള്ള ഈ സമഗ്ര പഠനം തയ്യാറാക്കിയത്. എഐ മനുഷ്യനെ പുതിയ അവസരങ്ങൾ നൽകുന്നുണ്ടെങ്കിലും അതിന്റെ ദുരുപയോഗം വരും തലമുറയെയും സാമൂഹിക ബന്ധങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് വത്തിക്കാൻ ചൂണ്ടിക്കാണിക്കുന്നു.