Thanks for watching! Content unlocked for this session.

ഒറ്റ ഒപ്പ് | പിണറായിയെ തീർത്ത് മുഖ്യൻ

ഭരണമേറ്റെടുത്ത് വെറും മൂന്നു ദിവസങ്ങൾ പിന്നിടുമ്പോൾ വിപ്ലവകരമായ ജനകീയ പ്രഖ്യാപനങ്ങളിലൂടെ കേരള പൊതുസമൂഹത്തെ ഒന്നാകെ അത്ഭുതപ്പെടുത്തുകയാണ് വിഡി സതീശിന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാർ. അധികാരത്തിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ ജനങ്ങളുടെ കയ്യടിയും വിശ്വാസവും പിടിച്ചുപറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു.

മുഖ്യമന്ത്രി വിഡി സതീശിന്റെ നേതൃത്വത്തിൽ ഇന്ന് ചേർന്ന രണ്ടാം മന്ത്രിസഭാ യോഗത്തിൽ ചരിത്രപരമായ തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വലിയ ജനകീയ പ്രതിരോധങ്ങൾക്കും കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ച കേറയിൽ സിൽവർ ലൈൻ പദ്ധതി പൂർണമായി റദ്ദാക്കി എന്നുള്ളതാണ്. വലിയ ജനകീയ പ്രക്ഷോഭങ്ങൾക്കും കണ്ണീരിനും സാക്ഷ്യം വഹിച്ച ഒരു പദ്ധതി എന്ന നിലയിൽ കേറയിൽ റദ്ദാക്കികൊണ്ടുള്ള ഈ പ്രഖ്യാപനം ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ മനുഷ്യർക്ക് നൽകുന്ന ആശ്വാസം ചെറുതല്ല.

നാടിന്റെ വികസനം എന്ന പേരിൽ ആയിരക്കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കാനും ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യത സംസ്ഥാനത്തിന്റെ തലയിൽ കെട്ടിവെക്കാനും അനുവദിക്കില്ലെന്ന പ്രതിപക്ഷകാലത്തെ തങ്ങളുടെ രാഷ്ട്രീയ നിലപാട് അധികാരത്തിൽ ഇരുന്നുകൊണ്ടും വിഡി സതീശൻ ആവർത്തിച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ഒരൊറ്റ തീരുമാനം കൊണ്ടുതന്നെ പുതിയ സർക്കാർ ജനങ്ങളുടെ വിശ്വാസം പൂർണമായും പിടിച്ചെടുത്തിരിക്കുന്നു.

സിൽവർ ലൈൻ പദ്ധതിക്കെതിരെ മുൻപ് നടന്ന സമരങ്ങളിൽ കരിങ്കല്ലുകളും അതിരടയാളങ്ങളും പിഴുതെറിഞ്ഞുകൊണ്ട് ജനങ്ങൾ നടത്തിയ പോരാട്ടങ്ങൾക്ക് പുതിയ സർക്കാർ നൽകിയ വലിയൊരു അംഗീകാരം കൂടിയാണ് ഈ റദ്ദാക്കൽ ഉത്തരവ്. വികസനം എന്നത് ജനങ്ങളെ ദ്രോഹിച്ചുകൊണ്ടും പ്രകൃതിയെ തകർത്തുകൊണ്ടും ആയിരിക്കരുതെന്ന വ്യക്തമായ ബദൽ വികസന കാഴ്ചപ്പാടാണ് പുതിയ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിസഭയും മുന്നോട്ടുവെക്കുന്നത്.

സിൽവർ ലൈൻ വിരുദ്ധ സമരങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ജനങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ കേസുകളും പിൻവലിക്കാനും മന്ത്രിസഭായോഗത്തിൽ ധാരണയായിട്ടുണ്ട്. നിലവിലുള്ള കേസുകളുടെ സ്വഭാവം കൃത്യമായി പരിശോധിച്ച് അവ പിൻവലിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കാൻ ആഭ്യന്തര വകുപ്പിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി.

കേറയിൽ പദ്ധതി റദ്ദാക്കിയതിലൂടെ വലിയൊരു സാമ്പത്തിക ബാധ്യതയിൽ നിന്നാണ് കേരളം രക്ഷപ്പെടുന്നത്. വൻതോതിൽ കടമെടുത്ത് നടപ്പാക്കാൻ ഉദ്ദേശിച്ച ഈ പദ്ധതി സംസ്ഥാനത്തെ വലിയൊരു സാമ്പത്തിക തകർച്ചയിലേക്ക് നയിക്കുമെന്ന് മുൻപ് യുഡിഎഫ് നിരന്തരം ചൂണ്ടിക്കാണിച്ചിരുന്നു. അധികാരത്തിലെത്തിയ ആദ്യവാരത്തിൽ തന്നെ അത്തരം ജനവിരുദ്ധ നയങ്ങൾക്ക് അന്ത്യം കുറിക്കാൻ കഴിഞ്ഞത് പുതിയ ഭരണകൂടത്തിന്റെ ദീർഘവീക്ഷണത്തെയാണ് കാട്ടുന്നത്.

മുൻ സർക്കാരിന്റെ കാലത്ത് വിവാദത്തിലായ പല പദ്ധതികളും പുനർപ്പരിശോധിക്കാനും ജനപക്ഷത്തുനിന്നുള്ള തിരുത്തലുകൾ വരുത്താനും ഈ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ജനങ്ങളെ ഭയപ്പെടുത്തിയും അവരുടെ ഭൂമി ബലമായി പിടിച്ചെടുത്തും ഒരു വികസനവും ഈ നാട്ടിൽ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന ശക്തമായ സന്ദേശമാണ് മുഖ്യമന്ത്രി വിഡി സതീശൻ ഇതിലൂടെ നൽകുന്നത്.

പ്രഖ്യാപനങ്ങളിൽ മാത്രമല്ല അത് പ്രാവർത്തികമാക്കുന്നതിലാണ് ഒരു ഭരണാധികാരിയുടെ വിജയമെന്ന് വിഡി സതീശൻ തെളിയിച്ചിരിക്കുന്നു. സിൽവർ ലൈൻ പദ്ധതി ഇല്ലാതാകുന്നതോടെ അതിനായി ഭൂമി നഷ്ടപ്പെടുമെന്ന് ഭയന്ന് കഴിഞ്ഞിരുന്ന ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഇന്ന് സമാധാനത്തോടെ ഉറങ്ങാൻ സാധിക്കും. ജനങ്ങളുടെ കണ്ണീരിന്മേൽ പടുത്തുയർത്തുന്ന യാതൊരു വികസനവും തങ്ങൾക്ക് ആവശ്യമില്ലെന്ന് പുതിയ മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോൾ അത് കേവലം ഒരു രാഷ്ട്രീയ പ്രസംഗമല്ല, മറിച്ച് നടപ്പിലാക്കാൻ പോകുന്ന ജനകീയ നയങ്ങളുടെ തുടക്കമാണ്.