Thanks for watching! Content unlocked for this session.

അജിത്തിന്റെ അമ്മയുടെ വിയോഗം: തൃഷയ്ക്കൊപ്പം ഒരേ കാറിലെത്തിയ വിജയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം

തമിഴ് താരം അജിത്തിന്റെ അമ്മയുടെ വിയോഗത്തിൽ അനുശോചനം അറിയിക്കാൻ നടി തൃഷയ്ക്കൊപ്പം ഒരേ കാറിലെത്തിയ വിജയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം ഉയരുന്നു. അടുത്ത സുഹൃത്തായ അജിത്തിനെ കാണാൻ വിജയ് എത്തിയപ്പോൾ ഒപ്പം തൃഷയും ഒരേ കാറിൽ വന്നിറങ്ങിയതാണ് ആരാധകരെയും സോഷ്യൽ മീഡിയയെയും ചൊടിപ്പിച്ചിരിക്കുന്നത്.

ഒരു രാഷ്ട്രീയ നേതാവെന്ന നിലയിലും മുഖ്യമന്ത്രി പദവിയിലിരിക്കുന്ന വ്യക്തിയെന്ന നിലയിലും വിജയ് ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വിമർശനം. വിജയ്‌യും തൃഷയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നേരത്തെയും തമിഴ് മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. വിജയ്‌യുടെ കുടുംബം പിരിയാൻ കാരണം തൃഷയാണെന്ന തരത്തിലുള്ള മുൻ റിപ്പോർട്ടുകളും, മകൻ പിതാവിന്റെ പേര് ഒഴിവാക്കി അമ്മയ്ക്കൊപ്പം പോകാൻ തീരുമാനിച്ചതുമൊക്കെ ചൂണ്ടിക്കാണിച്ചാണ് ഇപ്പോൾ വീണ്ടും വിമർശനങ്ങൾ ശക്തമാകുന്നത്.