Thanks for watching! Content unlocked for this session.

നിങ്ങളുടെ ആ ആഗ്രഹം സാധിക്കുമോ തൊടുകുറി ശാസ്ത്രം

ആത്മീയം ചാനലിലേക്ക് സ്വാഗതം. ഇന്നത്തെ വീഡിയോ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ചോദ്യത്തിനുള്ള ഉത്തരമായിരിക്കാം. ഇതൊരു തൊടുകുറി ശാസ്ത്രമാണ് — വെറ്റിലയും അടക്കയും ഉപയോഗിച്ചുള്ള ഒരു പ്രാചീന മാര്ഗം.

നിങ്ങൾ നിങ്ങളുടെ കണ്ണുകൾ അടച്ച്, മനസ്സിനെ ശാന്തമാക്കി, നിങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം മനസ്സിൽ ഉറപ്പിച്ച ശേഷം സ്ക്രീനിൽ കാണുന്ന ചിത്രങ്ങളിലേക്ക് നോക്കുക. വെറ്റിലയും അടക്കയും — ഏതിലേക്കാണ് നിങ്ങളുടെ ശ്രദ്ധ ആദ്യം പോയത്?

വെറ്റില തിരഞ്ഞെടുത്തവർക്ക്: നിങ്ങൾ വളരെ ശുദ്ധമായ മനസ്സുള്ള, കരുണയുള്ള ഒരു വ്യക്തിയാണ്. നിങ്ങൾ മനസ്സിൽ വിചാരിച്ച ആഗ്രഹം നൂറു ശതമാനവും നടക്കും. നിങ്ങളുടെ ഏറ്റവും വലിയ തടസ്സം മറ്റുള്ളവരിൽ നിന്നുള്ള നെഗറ്റീവ് എനർജിയും ദൃഷ്ടിദോഷവുമാണ്. പരിഹാരം: നിങ്ങളുടെ രഹസ്യങ്ങളും ഭാവി പരിപാടികളും അനാവശ്യമായി മറ്റുള്ളവരുമായി പങ്കുവെക്കുന്ന ശീലം നിർത്തുക. എല്ലാ ദിവസവും വൈകുന്നേരം നിലവിളക്ക് കത്തിച്ച് പ്രാർത്ഥിക്കുക. സാധിക്കുമെങ്കിൽ ഇഷ്ടദേവന്റെ അമ്പലത്തിൽ പോയി ഒരു വഴിപാട് കഴിക്കുക. മൂന്ന് മുതൽ നാല് മാസങ്ങൾക്കുള്ളിൽ നിങ്ങളുടെ ആഗ്രഹം സഫലമാകും.

അടക്ക തിരഞ്ഞെടുത്തവർക്ക്: നിങ്ങൾ പുറമേ ശക്തനായി കാണിക്കാൻ ശ്രമിക്കുമ്പോഴും ഉള്ളിൽ ഒരുപാട് സങ്കടങ്ങൾ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. നിങ്ങളുടെ ആഗ്രഹം ജീവിതത്തിന്റെ ഒരു വലിയ വഴിത്തിരിവാണ്. അത് തീർച്ചയായും നടക്കും, നിങ്ങൾ പ്രതീക്ഷിക്കുന്നതിലും വളരെ ഭംഗിയായി. നിങ്ങളുടെ ഏറ്റവും വലിയ തടസ്സം നിങ്ങളുടെ സ്വന്തം ചിന്തകളാണ് — ഓവർതിങ്കിങ്ങും ഭയവും ആത്മവിശ്വാസക്കുറവും. പരിഹാരം: എല്ലാ ദിവസവും രാവിലെ “ഇന്ന് എനിക്ക് വളരെ നല്ല ഒരു ദിവസമാണ്, എന്റെ ആഗ്രഹങ്ങൾ എല്ലാം നടക്കാൻ പോകുകയാണ്” എന്ന് സ്വയം പറയുക. കഴിയുമെങ്കിൽ ആവശ്യമുള്ളവർക്ക് ഒരു ചെറിയ സഹായമെങ്കിലും ചെയ്യുക. ഏതാനും ആഴ്ചകൾക്കുള്ളിൽ അല്ലെങ്കിൽ കൂടിവന്നാൽ ഒന്നോ രണ്ടോ മാസങ്ങൾക്കുള്ളിൽ നിങ്ങളുടെ ആഗ്രഹം നടക്കും.

എപ്പോഴും വിജയിക്കും എന്നുള്ള ഉറച്ച വിശ്വാസത്തോടുകൂടി മുന്നോട്ടു പോവുക. നിങ്ങൾക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ.