Thanks for watching! Content unlocked for this session.

ആധാര്‍ കാര്‍ഡ് ജനന തീയതി തിരുത്തല്‍ | അവസാന തീയതി ഈ മാസം 30

ആധാര്‍ കാര്‍ഡ് ഉള്ളവര്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ആധാറിലെ ജനന തീയതി കൃത്യമാണോ? യുഐഡിഎഐ അനുവദിക്കുന്നത് ഒരു ജീവിതത്തില്‍ ഒരു തവണ മാത്രമേ ആധാറിലെ ജനന തീയതി തിരുത്താന്‍ സാധിക്കുകയുള്ളൂ. കാരണം പേരും വിലാസവും പോലെ മാറ്റം വരുത്താവുന്ന ഒന്നല്ല ജനന തീയതി.

ആധാറില്‍ ജനന തീയതി തിരുത്തുന്നതിന് മൂന്ന് രേഖകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ:

  1. ജനന സര്‍ട്ടിഫിക്കറ്റ് — ഇതാണ് പ്രധാന രേഖ. എന്നാല്‍ 35-45 വയസ്സിനു മുകളിലുള്ളവരില്‍ മിക്കവര്‍ക്കും ഇത് ഉണ്ടായിരിക്കണമെന്നില്ല.
  2. എസ്എസ്എല്സി സര്‍ട്ടിഫിക്കറ്റ് — പത്താം ക്ലാസ് പാസായവരുടെ സര്‍ട്ടിഫിക്കറ്റ് മാത്രമേ സ്വീകാര്യമുള്ളൂ. അഞ്ചാം ക്ലാസ് അല്ലെങ്കില്‍ ആറാം ക്ലാസ് വരെയുള്ള സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകാര്യമല്ല.
  3. പാസ്പോര്‍ട്ട് — പാസ്പോര്‍ട്ട് കാലാവധി കഴിഞ്ഞതാകാന്‍ പാടില്ല. കുറഞ്ഞത് ആറുമാസത്തെ കാലാവധിയെങ്കിലും ബാക്കിയുണ്ടാവണം. പാസ്പോര്‍ട്ടിലെ പേരും ആധാറിലെ പേരും സര്‍നെയിം അടക്കം കൃത്യമായി യോജിക്കണം.

ആധാര്‍ എടുക്കുന്ന സമയത്ത് വെരിഫൈഡ് ടിക്ക് ചെയ്തിട്ടുണ്ടെങ്കില്‍ പിന്നീടുള്ള തിരുത്തല്‍ അപേക്ഷകള്‍ പലപ്പോഴും റിജക്റ്റ് ആകും. അത്തരം സാഹചര്യത്തില്‍ ആധാര്‍ എന്‍റോള്‍മെന്റ് സെന്ററിലോ അക്ഷയ കേന്ദ്രത്തിലോ അപേക്ഷ നല്‍കുക. റിജക്റ്റ് ആയാല്‍ ആ അപേക്ഷയും തെളിവ് രേഖകളും ഒരു ഡിക്ലറേഷന്‍ ഫോമും യുഐഡിഎഐ അതോറിറ്റിക്ക് ഇമെയില്‍ ചെയ്യുക. സ്കോളര്‍ഷിപ്പ്, അഡ്മിഷന്‍ തുടങ്ങിയ ബുദ്ധിമുട്ടുകളും ഇമെയിലില്‍ പറയുക.

15 വയസ്സ് തികഞ്ഞ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും ആധാറില്‍ ബയോമെട്രിക് അപ്ഡേഷന്‍ (ഫോട്ടോ, വിരലടയാളം എന്നിവ പുതുക്കല്‍) ചെയ്യേണ്ടതാണ്. 15 വയസ്സ് തികഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ചെയ്യുന്നവര്‍ക്ക് ഇത് സൗജന്യ സേവനമാണ്. ഇത് ചെയ്തില്ലെങ്കില്‍ ആധാര്‍ ഡീആക്റ്റിവേറ്റ് ആകാനും ഉന്നത വിദ്യാഭ്യാസ അഡ്മിഷന്‍, സ്കോളര്‍ഷിപ്പ് എന്നിവയ്ക്ക് പ്രശ്നമുണ്ടാകാനും സാധ്യതയുണ്ട്.