അഖിൽ മാരാരുടെ ഭാര്യ തന്റെ മുൻ വിവാഹ ജീവിതത്തിലെ ദുരിതങ്ങളെ കുറിച്ച് തുറന്നു പറയുന്നു. ഗാർഹിക പീഡനം സഹിച്ചും സഹിച്ചും ഒടുവിൽ ജീവൻ രക്ഷിക്കാൻ വേണ്ടി ആ ബന്ധത്തിൽ നിന്ന് പുറത്തിറങ്ങിയ കഥ.
“ഇങ്ങനെ പല രീതിയിലും കുറച്ചു നാൾ ട്രൈ ചെയ്തു നോക്കി. എങ്കിലും ഏതൊരു സമയത്ത് എനിക്ക് ഈ ലൂപ്പിൽ നിന്ന് പുറത്തേക്ക് പോയേ പറ്റൂ എന്ന് തോന്നി. എനിക്ക് ടോളറേറ്റ് ചെയ്യാൻ പറ്റില്ല, എന്റെ ജീവൻ നഷ്ടപ്പെടും എന്നായപ്പോൾ ഇറങ്ങേണ്ടി വന്നു,” അവർ പറയുന്നു.
പോലീസിനെ വിളിച്ചപ്പോൾ ഫോൺ എടുത്തില്ല. ഒന്നര രണ്ടു മണിക്ക് സഹോദരനെ വിളിച്ചിട്ടും ഫോൺ എടുത്തില്ല. മദ്യപാനിയും പീഡകനുമായ ആളോടൊപ്പമുള്ള ജീവിതത്തിൽ തന്റെ ഏക സുരക്ഷിത ഇടം ബാത്റൂം ആയിരുന്നുവെന്ന് അവർ പറയുന്നു.
സോഷ്യൽ വർക്കർ ആയി ജോലി ചെയ്തിട്ടും എങ്ങനെ സ്വന്തം ജീവിതത്തിൽ നിന്ന് പുറത്തിറങ്ങണം എന്ന് അറിയില്ലായിരുന്നു. “ഒരുപക്ഷേ ആദ്യമേ ടോളറൻസ് ലെവൽ ഭയങ്കരമായിട്ട് ഉണ്ടായിരുന്നിരിക്കണം. കുറെ ടോളറേറ്റ് ചെയ്ത്, വെയിറ്റ് ചെയ്ത്, ഇനിയും ശരിയാവും എന്നുള്ള ഒരു പേഷൻ ആയിരുന്നു.”
ഭയമായിരുന്നു പ്രധാന തടസ്സം. ഫാമിലി എങ്ങനെ ഉൾക്കൊള്ളും, സൊസൈറ്റി എങ്ങനെ ഫേസ് ചെയ്യും, കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ കാര്യം എന്ത് ചെയ്യും എന്ന ചിന്തകൾ. ഫാമിലിയിൽ ആരും ഡിവോഴ്സ്ഡ് ആയിട്ടില്ല ഇതുവരെ.
എന്നാൽ ഒറ്റക്ക് യാത്ര ചെയ്യാൻ തുടങ്ങിയപ്പോഴാണ് ബോൾഡ്നസ് വന്നു തുടങ്ങിയത്. “എവരി ഡേ നമ്മൾ പ്രോബ്ലംസ് ഫേസ് ചെയ്യുന്നുണ്ട്. ചെറിയതാണോ വലുതാണോ എന്നല്ല, ആ പ്രോബ്ലംസിന് ഒരു സൊല്യൂഷൻ കാണുമ്പോൾ അതൊരു സക്സസ് ആണ്. ബാങ്ക് ബാലൻസ് അല്ല സക്സസ്, എവരിഡേ എന്റെ പ്രോബ്ലം സോൾവ് ചെയ്യാൻ പറ്റുന്നതാണ് സക്സസ്.”
ഇപ്പോൾ അഖിൽ മാരാരോടൊപ്പം അവർ സന്തോഷം കണ്ടെത്തിയിരിക്കുന്നു. “ഫ്രീഡം ടു ടേക്ക് ഡിസിഷൻ, ഫ്രീഡം ടു ബി മൈസെൽഫ്—അതാണ് യഥാർത്ഥ വിജയം.”