Thanks for watching! Content unlocked for this session.

പോലീസ് സ്റ്റേഷനിൽ അപമാനം: മുഖ്യമന്ത്രിക്ക് പരാതി നൽകി അൻസിബ

നടി അൻസിബ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. തൃപ്പൂണിത്തറ പോലീസ് സ്റ്റേഷനിൽ വെച്ച് വനിതാ എസ്ഐ രേഷ്മ തന്നെ അപമാനിച്ചെന്നാണ് പരാതി. ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും പകർപ്പ് നൽകി.

ഈ വർഷം ജനുവരി 29നാണ് സംഭവം. നടി ലക്ഷ്മിപ്രിയയുടെ പരാതിയെ തുടർന്ന് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തെന്ന് അൻസിബ ആരോപിക്കുന്നു. തന്നെ ഒരു ക്രിമിനലിനെപ്പോലെ ട്രീറ്റ് ചെയ്തുവെന്നും പരാതിയിൽ പറയുന്നു. ലക്ഷ്മിപ്രിയ, ഭർത്താവ്, എസ്ഐ എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തിയെന്നും അമ്മ പ്രസിഡന്റ് ശ്വേതാമേനോൻ ഇതിന് സഹായിച്ചതായും അൻസിബ ആരോപിക്കുന്നു.

സ്വതന്ത്ര അന്വേഷണവും എസ്ഐക്കെതിരെ ശക്തമായ വകുപ്പുതല നടപടിയും ഒരു കോടി രൂപ നഷ്ടപരിഹാരവും അൻസിബ ആവശ്യപ്പെട്ടു.