Thanks for watching! Content unlocked for this session.

15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍: കേന്ദ്രം പഴയ ഉത്തരവ് റദ്ദാക്കി

കേന്ദ്രസര്‍ക്കാര്‍ 15 വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് മുന്‍ സര്‍ക്കാര്‍ അനുവദിച്ച ഇളവ് റദ്ദാക്കി. കേന്ദ്ര ഗതാഗത മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

കഴിഞ്ഞ സര്‍ക്കാരിന്റെ ഗതാഗത വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരമായിരുന്നു 15 വര്‍ഷം കഴിഞ്ഞ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇളവ് അനുവദിച്ചിരുന്നത്. ഇത് റദ്ദാക്കിയതോടെ പഴയ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. റോഡ് സുരക്ഷയും പാരിസ്ഥിതിക മാനദണ്ഡങ്ങളും ഉറപ്പാക്കാനാണ് നടപടിയെന്ന് കേന്ദ്രം വ്യക്തമാക്കി.