ചാണ്ടി ഉമ്മൻ കോൺഗ്രസ് പാർട്ടിയിലെ തന്റെ അവഗണനയെക്കുറിച്ച് തുറന്നുപറയുന്ന പ്രസംഗം. ഉമ്മൻചാണ്ടിയുടെ കുടുംബത്തെ കേരള രാഷ്ട്രീയത്തിൽ കക്ഷിരാഷ്ട്രീയ ജാതിമതഭേദമന്യേ ജനങ്ങൾ ഏറെ ഇഷ്ടപ്പെടുന്നു. ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ ഈ കുടുംബത്തോടുള്ള ഇഷ്ടം വർദ്ധിച്ചു. എന്നാൽ 24 മണിക്കൂറും പൊതുപ്രവർത്തനത്തോടെ നടന്ന അദ്ദേഹത്തെ മരണം വരെ കൂടെ നിന്നവർ തന്നെ വേട്ടയാടി.
പിതാവിന്റെ ആദ്യ ഓർമ്മദിനത്തിൽ തന്നെ കെസി വേണുഗോപാൽ ചാണ്ടിയുമ്മന്റെ ഔട്ട്റീച്ച് സെൽ ചെയർമാൻ പദവി എടുത്തുകളഞ്ഞു. അതിനുള്ള കാരണങ്ങൾ തെരഞ്ഞെടുപ്പിനു ശേഷം പറയാമെന്ന് അദ്ദേഹം പറഞ്ഞു. കെസിക്ക് കേരളത്തിൽ ഇത്രയും പിടിമുറുക്കാൻ അവസരം ഉണ്ടാക്കിക്കൊടുത്തത് ചിലരുടെ മണ്ടത്തരം കൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അബിൻ വർക്കിയെ ഒഴിവാക്കിയതിൽ പ്രതികരിച്ച ചാണ്ടി ഉമ്മൻ, അബിൻ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന നേതാവാണെന്നും അദ്ദേഹത്തിന് അർഹതയുണ്ടെന്നും പറഞ്ഞു. എന്നാൽ പാർട്ടി തീരുമാനമെടുത്തുകഴിഞ്ഞാൽ അതിനോടൊപ്പം നിൽക്കുവാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് സജൻ ലത്തീഫ് പോസിറ്റീവ് പ്രോഗ്രസ് ഉണ്ടെന്ന് അറിയിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ വിദേശത്ത് തുക പറഞ്ഞ് ആളെ കൊണ്ടുവരുമെന്ന തെറ്റിദ്ധാരണ പടരുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
തന്റെ പ്രസംഗങ്ങൾ വളച്ചൊടിച്ച് വിവാദമാക്കുന്നത് സ്ഥാപിത താൽപ്പര്യക്കാരാണെന്നും കോൺഗ്രസ് പാർട്ടിയെ തകർക്കാനുള്ള പുറത്തുള്ള ശക്തികളാണെന്നും അദ്ദേഹം ആരോപിച്ചു.