തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി. പിണറായി വിജയന്റെ വീട്ടിൽ റെയിഡ് കഴിഞ്ഞ് മടങ്ങിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണ കേസിലാണ് നടപടി. ആക്രമണം രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്ന് കോടതി നിരീക്ഷിച്ചു.
ഇഡി ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലായിരുന്നില്ലെന്നും വാഹനം ഔദ്യോഗികമല്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. ആക്രമണം ആസൂത്രിതമാണെന്നും ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള ശ്രമമാണെന്നും കോടതി വ്യക്തമാക്കി. ഇതിനകം 200 ഓളം സിപിഎം പ്രവർത്തകർ അറസ്റ്റിലായി. 200 പേരെ കൂടി പോലീസ് തേടുന്നു. കേസിൽ യുഎപിയും ചുമത്തിയേക്കും. പ്രതികളെ രക്ഷിക്കാൻ പാർട്ടിക്ക് കഴിയുന്നില്ലെന്നും പല നേതാക്കളും ഒളിവിലാണെന്നും റിപ്പോർട്ടുണ്ട്.