Thanks for watching! Content unlocked for this session.

ദൃശ്യം 3 ടെലഗ്രാമിൽ ചോർന്നു; 48 മണിക്കൂറിനുള്ളിൽ പ്രതിപ്പ് പ്രചരിച്ചു

മോഹൻലാൽ ചിത്രം ദൃശ്യം 3 തിയേറ്ററിൽ റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളിൽ ടെലഗ്രാമിൽ ചോർന്നു. വൻ പ്രതീക്ഷയോടെ റിലീസ് ചെയ്ത ചിത്രത്തിന്റെ വ്യാജ പതിപ്പ് വിവിധ ടെലഗ്രാം ചാനലുകളിലും ഗ്രൂപ്പുകളിലും പ്രചരിക്കുന്നതായി റിപ്പോർട്ട്.

മെയ് 21ന് മോഹൻലാലിന്റെ പിറന്നാൾ ദിനത്തിലാണ് ദൃശ്യം 3 തിയേറ്ററുകളിൽ എത്തിയത്. റിലീസ് ചെയ്ത് 58 മണിക്കൂറിനുള്ളിൽ തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ പ്രവേശിച്ചു. ബുക്ക് മൈ ഷോയിൽ മൂന്നാം ദിനത്തിൽ 3.62 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്, ഇത് മലയാള സിനിമയിലെ റെക്കോർഡാണ്.

തിയേറ്ററിൽ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സിനിമയുടെ വ്യാജ പതിപ്പ് ഇപ്പോൾ വിവിധ ആപ്പുകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും തിയേറ്ററിൽ നിന്ന് ഷൂട്ട് ചെയ്ത രംഗങ്ങൾ വൈറലാകുന്നുണ്ട്. പ്രാഥമിക പകർപ്പ് എവിടെ നിന്നാണ് പുറത്തുവന്നതെന്ന് വ്യക്തമായിട്ടില്ല. നിർമ്മാതാക്കൾ പരാതിയുമായി രംഗത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വലിയ ആരാധകവൃന്ദമുള്ള മലയാള സിനിമകൾ റിലീസ് ചെയ്ത് 24-48 മണിക്കൂറിനുള്ളിൽ പൈറസി വഴി പ്രചരിക്കുന്ന ഒരു പതിവ് സംഭവമായി മാറിയിരിക്കുന്നു. സൈബർ നടപടികൾ എടുത്തിട്ടും ഇതിന് മാറ്റമുണ്ടാകുന്നില്ല.

ഞായറാഴ്ചയിലെ ബുക്കിംഗ് എല്ലാ തിയേറ്ററുകളിലും ഫുൾ ആണ്. എങ്കിലും ഈ പൈറസി ചോർച്ച ചിത്രത്തിന്റെ ദീർഘകാല ബോക്സ് ഓഫീസ് പ്രകടനത്തെ ബാധിച്ചേക്കും.