സിഎംആർഎൽ മാസപ്പിടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിനെതിരെ സിപിഎം പ്രവർത്തകർ രംഗത്തിറങ്ങി. പ്രവർത്തകർ വീട്ടിലേക്ക് തള്ളികയറാൻ ശ്രമിച്ചതും പോലീസിനെ ആക്രമിച്ചതും വൻ സംഘർഷത്തിന് കാരണമായി. മുതിർന്ന നേതാക്കളായ വി ശിവൻകുട്ടിയും കടകമ്പള്ളി സുരേന്ദ്രനും എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.
പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ സ്വന്തം വീട്ടിലും രാവിലെ മുതൽ പരിശോധന തുടരുകയാണ്. പിണറായിയും മകൾ വീണയും തിരുവനന്തപുരത്തെ വീട്ടിലുണ്ട്. ഇഡി സംഘം വീണയുടെ മൊഴിയെടുത്തു. മരുമകൻ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്, ആലുവയിലെ സിഎംആർഎൽ ഓഫീസ്, വീണയുടെ എക്സാലോജിക് കമ്പനിയുടെ ബാംഗ്ലൂരു ഓഫീസ് എന്നിവിടങ്ങളിലും പരിശോധന നടക്കുന്നു.
ഇഡി കോൺഗ്രസിനും വിശ്വാസമില്ലെന്ന് മന്ത്രി കെ മുരളീധരൻ പ്രതികരിച്ചു. സിപിഎമ്മിന്റെ പ്രതിഷേധം പിണറായിയോടുള്ള സ്നേഹം കൊണ്ടല്ല, പൊതുമുതൽ നശിപ്പിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു. പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവത്തിൽ അന്വേഷണം നടക്കുന്നതായും ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.