നവംബർ 15 മുതൽ ദേശീയപാതകളിൽ ടോൾ പിരിവിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുതിയ നിയമങ്ങൾ നടപ്പിലാക്കും. ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങൾ പണമായി ടോൾ അടച്ചാൽ സാധാരണ നിരക്കിന്റെ ഇരട്ടി നൽകേണ്ടിവരും. യുപിഐ പോലുള്ള ഡിജിറ്റൽ പേയ്മെന്റുകൾ ഉപയോഗിച്ചാൽ 1.25 ഇരട്ടി മാത്രം മതി.
2021 ജനുവരി മുതൽ എം, എൻ ക്ലാസ് വാഹനങ്ങൾക്ക് (നാലുചക്ര വാഹനങ്ങൾ, പാസഞ്ചർ, ചരക്ക് വാഹനങ്ങൾ) ഫാസ്റ്റാഗ് നിർബന്ധമാണ്. പുതിയ ഭേദഗതി ടോൾ ബൂത്തുകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കാനും ഡിജിറ്റൽ പേയ്മെന്റ് പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. കൂടാതെ, ഓഗസ്റ്റ് 15ന് മന്ത്രാലയം അവതരിപ്പിച്ച ഫാസ്റ്റാഗ് ആനുവൽ പാസ് പദ്ധതി പ്രകാരം 3,000 രൂപ നൽകി ഒരു വർഷത്തേക്കോ 200 ടോൾ ക്രോസിങ്ങുകൾക്കോ ദേശീയപാതകളിൽ പരിധിയില്ലാതെ യാത്ര ചെയ്യാം.