ഗണപതി ക്ഷേത്രങ്ങളിൽ നടത്തുന്ന ഒരു ശക്തമായ വഴിപാട് ദരിദ്രരുടെ ജീവിതം മാറ്റിമറിക്കുമെന്ന് ഇൻഫിനിറ്റ് സ്റ്റോറീസ് യൂട്യൂബ് ചാനലിലെ വീഡിയോ അവകാശപ്പെടുന്നു. ഒറ്റത്തവണ ചെയ്താൽ മതിയായ ഈ വഴിപാട് നിരവധി പാവപ്പെട്ടവരെ കോടീശ്വരന്മാരാക്കിയതായും 100 ശതമാനം ഫലം ലഭിക്കുന്നതായും വീഡിയോയിൽ പറയുന്നു.
വഴിപാടിനായി 11 നാളികേരവും കറുക നാരങ്ങാ മാലയോ കറുക മുക്കുറ്റി മാലയോ ഒരെണ്ണവും ഗണപതി ക്ഷേത്രത്തിൽ കൊണ്ടുപോകണം. ബുധനാഴ്ച, ചതുർത്തി ദിവസം, അല്ലെങ്കിൽ ഇവ രണ്ടും ചേർന്ന ദിവസം രാവിലെ കുളിച്ച് ശുദ്ധിയായി ക്ഷേത്രത്തിൽ ചെന്ന് ഭഗവാന് മാല ചാർത്തിയ ശേഷം 11 നാളികേരവും ഓരോന്നായി ഉടയ്ക്കണം. ആദ്യത്തെ അഞ്ച് പഞ്ചഭൂതങ്ങൾക്കും, ആറാമത്തെ നാഗദൈവങ്ങൾക്കും, ഏഴാമത്തെ സൂര്യനും, എട്ടാമത്തെ ചന്ദ്രനും, ഒമ്പതാമത്തെ ശനിക്കും, പത്താമത്തെ കുബേരനും, പതിനൊന്നാമത്തെ മഹാഗണപതിക്കുമായി സമർപ്പിക്കണം. പ്രസാദം നെറ്റിയിലണിഞ്ഞ് പൂജാമുറിയിൽ സൂക്ഷിച്ച് ദിവസവും ധരിക്കണം.