ഇൻസ്റ്റഗ്രാം റീലുകളിലും ഷോർട്ട്സുകളിലും പൂക്കി ലൈഫ് എന്നും ട്രെൻഡിങ് എന്നും പറഞ്ഞ് സ്വന്തം വാഹനങ്ങൾ അടിമുടി മോഡിഫൈ ചെയ്തിടക്കുന്ന ജെൻ സി തലമുറയുടെ ആവശ്യം സോഷ്യൽ മീഡിയയിൽ പലപ്പോഴും വലിയ രീതിയിൽ ചർച്ചയാകാറുണ്ട്. വണ്ടിയുടെ സൈലൻസർ മാറ്റുക, വിചിത്രമായ ലൈറ്റുകൾ കടിപ്പിക്കുക, ബോഡിയുടെ കളർ മാറ്റുക തുടങ്ങിയവയെല്ലാം ഇവർക്കൊരു ഹരമാണ്. എന്നാൽ ഈ റീൽ സ്റ്റാറുകൾക്കും കാഴ്ചകൾക്കും അപ്പുറം നിയമത്തിന്റെ വലിയൊരു ഇരുട്ടടി ഇവരെ കാത്തിരിക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം.
1988ലെ മോട്ടോർ വാഹന നിയമം വകുപ്പ് 52 പ്രകാരം വാഹന നിർമ്മാതാക്കൾ നിശ്ചയിച്ച ഘടനക്കപ്പുറമുള്ള ഒരു രൂപമാറ്റവും വാഹനങ്ങളിൽ വരുത്താൻ പാടില്ല എന്ന് കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. സാധാരണ ഇരുചക്ര വാഹനങ്ങൾ മുതൽ ഇറക്കുമതി ചെയ്യുന്ന ആഡംബര വാഹനങ്ങൾ വരെ ഇതിന് കീഴിൽ വരും. വാഹനങ്ങളിൽ രൂപമാറ്റങ്ങൾക്ക് അനുമതി നൽകാനുള്ള പരമാധികാരം കേന്ദ്ര സർക്കാരിൽ മാത്രമാണ് നിക്ഷിപ്തമായിരിക്കുന്നത്. ഈ കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് അധികാരം പരിമിതമാണ്.
2019ൽ സുപ്രീം കോടതി ഇക്കാര്യത്തിൽ നിർണായകമായ ഇടപെടൽ നടത്തി. കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് തള്ളിക്കൊണ്ട്, കേന്ദ്ര നിയമത്തിന് വിരുദ്ധമായി സംസ്ഥാനങ്ങൾക്ക് ഒന്നും തന്നെ മാറ്റം വരുത്താൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
നിലവിലെ നിയമങ്ങൾ എത്രത്തോളം കർശനമാണെന്നതിന് ഉദാഹരണമാണ് മൂന്നാറിൽ ടൂറിസ്റ്റുകൾക്കായി കെഎസ്ആർടിസി നിരത്തിലിറക്കിയ ഡബിൾ ഡക്കർ ബസിന്റെ സംഭവം. ഈ ബസ്സിൽ കമ്പനി ഡിസൈൻ എക്സ്റ്റേണൽ ആയി നൽകുന്നതിനേക്കാൾ ഒരു ഹെഡ്ലൈറ്റ് അധികമായി വെച്ചത് പോലും നിയമവിരുധമാണെന്ന് കണ്ട് അത് നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു.
വാഹനങ്ങളിൽ അനധികൃതമായി മോഡിഫിക്കേഷൻ വരുത്തുന്നത് വഴി:
വണ്ടികളുടെ ടയറുകളിൽ വരുത്തുന്ന വലുപ്പ വ്യത്യാസങ്ങൾ പോലും നിയമപരമായി അനുവദനീയമല്ല.
2006ൽ കേരള ട്രാൻസ്പോർട്ട് കമ്മീഷണർ വാഹനങ്ങളുടെ മോഡിഫിക്കേഷൻ കർശനമായി തടഞ്ഞുകൊണ്ട് ഒരു സർക്കുലർ പുറത്തിറക്കി. ഈ സർക്കുലർ ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹർജിയിൽ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വാഹന ഉടമകൾക്ക് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ ഈ ഉത്തരവിനെതിരെ മോട്ടോർ വാഹന വകുപ്പ് സുപ്രീം കോടതിയിൽ അപ്പീൽ നൽകി. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് 52നെ പൂർണമായി മറികടക്കുന്ന തരത്തിലുള്ള ചട്ടങ്ങൾ നിർമ്മിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്നായിരുന്നു അമിക്കസ് ക്യൂറി റിപ്പോർട്ട്. ഇത് പരിഗണിച്ച സുപ്രീം കോടതി കേരള ഹൈക്കോടതിയുടെ ഉത്തരവ് പൂർണമായി റദ്ദാക്കി.
വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ആഡംബര വാഹനങ്ങൾ അടക്കം എല്ലാ വണ്ടികളും കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള വിവിധ അംഗീകൃത ഏജൻസികൾ നടത്തുന്ന കഠിനമായ പ്രോട്ടോടൈപ്പ് ടെസ്റ്റ് പാസായ ശേഷമാണ് ഇന്ത്യൻ നിരത്തിലേക്ക് ഇറങ്ങുന്നത്. റോഡ് സുരക്ഷ ഉറപ്പാക്കുന്ന ഇത്തരം ടെസ്റ്റുകൾക്ക് ശേഷം വണ്ടികൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് അതിൽ പിന്നീട് യാതൊരുവിധ മോഡിഫിക്കേഷൻ വരുത്താൻ നിയമം അനുവദിക്കുന്നില്ല.
വാഹനങ്ങളിലെ രൂപമാറ്റം നിരുപദ്രവകരമായ ഒരു പ്രകടനമായി തോന്നാമെങ്കിലും ഇന്ത്യൻ നിയമം ഇതിനെ ഗുരുതരമായ കുറ്റമായാണ് കാണുന്നത്. സോഷ്യൽ മീഡിയയിലെ പ്രദർശനത്തിന് വേണ്ടി വാഹനങ്ങൾ മോഡിഫൈ ചെയ്യുന്നതിന് മുമ്പ് ജെൻ സി കാർ പ്രേമികൾ രണ്ടുവട്ടം ആലോചിക്കേണ്ടതുണ്ട്.