തിരുവനന്തപുരം വെഞ്ഞാറമൂട് ഹാപ്പി ലാൻഡിൽ ഞായറാഴ്ച അമ്യൂസ്മെന്റ് പാർക്കിലെ റൈഡ് തകർന്നുവീണ് അഞ്ചുപേർക്ക് പരിക്കേറ്റു. വെൽഡിങ് പൊട്ടിയാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ നാലുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ കാലിന് ഒടിവുണ്ട്.
അപകടസമയത്ത് റൈഡ് പരമാവധി വേഗതയിലായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സീറ്റ് ബെൽറ്റുകളോ മറ്റ് സുരക്ഷാ ഉപകരണങ്ങളോ ഉണ്ടായിരുന്നില്ല. റൈഡിന്റെ അടിഭാഗം ഇളകിയതായും കണ്ടെത്തി.
പാർക്ക് അധികൃതർ അപകടത്തിന് ശേഷവും മറ്റ് റൈഡുകൾ നിർത്താതെ പ്രവർത്തിപ്പിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് ലഭ്യമായില്ല. മാലിന്യ വാഹനത്തിലാണ് അവരെ കൊണ്ടുപോയത്. മുൻ മന്ത്രി ജി.ആർ. അനിൽ സ്ഥലത്തെത്തി പരിശോധന നടത്തി. പാർക്കിന്റെ ഉടമ ആരെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.