Thanks for watching! Content unlocked for this session.

അന്വേഷണം പ്രമുഖന്റെ മുറ്റത്ത്; എല്ലാ കണ്ണുകളും RC യിലേക്ക്

പിണറായി വിജയന്റെ അധികാരത്തണലിൽ കെഎസ്യു നേതാക്കളെ തല്ലിക്കൊല്ലാൻ ശ്രമിച്ച എല്ലാ പോലീസുകാരുടെയും കാര്യത്തിൽ തീരുമാനമായിരിക്കുകയാണ്. എന്നാൽ ക്രിമിനലിനോടൊപ്പം ഒരു പ്രമുഖന്റെ പങ്കും ഇവിടെ ചർച്ചയായി വരുന്നു. പോലീസുകാരുടെ സസ്പെൻഷൻ ഓർഡർ തയ്യാറായി കഴിഞ്ഞതോടെ ആ പ്രമുഖനിലേക്കും കാര്യങ്ങൾ നീങ്ങുകയാണ്.

പോലീസുകാർക്ക് അന്വേഷണ വിധേയമായിട്ടാണ് സസ്പെൻഷൻ ഉണ്ടാവുക എങ്കിലും കുറ്റം തെളിഞ്ഞാൽ അവരെ ഡിസ്മിസ് ചെയ്യും എന്നുള്ളത് ഉറപ്പാണ്. നരനായാട്ടിനെതിരെ കോടതി ഇടപെട്ടിട്ടും കുറ്റവാളികളെ ഒരു ചുക്കും ചെയ്തിട്ടില്ല എന്ന് പറഞ്ഞാൽ അതിന്റെ പിന്നിലുള്ളത് പ്രമുഖൻ ചില്ലറക്കാരൻ അല്ല.

പിണറായിയുടെ ആർഎസ്എസ് ഏജന്റ് കൂടിയായിട്ടുള്ള എഡിജിപി എം ആർ അജിത് കുമാർ ആണ് പാവം കുട്ടികളെ തല്ലിക്കൊല്ലാൻ നോക്കിയപ്പോൾ മനസ്സിൽ അല്പം പോലും ദയ തോന്നാതെ കൊലയാളികളെ രക്ഷിക്കാൻ പദ്ധതിയിട്ടത്. പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി ശശി ആയിരുന്നു അതെല്ലാം നടപ്പിലാക്കുന്ന ചുമതല ക്രമസമാധാന ചുമതല വഹിച്ചിരുന്ന എഡിജിപി എം ആർ അജിത് കുമാറിന് ആയിരുന്നു.

പിണറായി-ആർഎസ്എസ് ബന്ധത്തിന്റെ ഒരു പാലമായി വർത്തിച്ച അജിത് കുമാർ തന്നെയാണ് പൂരം കലക്കലിന്റെ പിന്നിലുള്ളതും എന്ന് നമുക്കറിയാം. ബിജെപിയുടെയും സിപിഎമ്മിന്റെയും വിശ്വസ്തനായ അജിത് കുമാറിന് കോൺഗ്രസിനെ ഇല്ലാതാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ ഇപ്പോൾ ഭരണം മാറിയതിനുശേഷം ഞാൻ കോൺഗ്രസുകാരനായിരുന്നു എന്നും പണ്ട് കെഎസ്യു നേതാവായിരുന്നു എന്നൊക്കെ പറഞ്ഞ് ചങ്ങാത്തം കൂടാൻ തുടങ്ങിയിട്ടുണ്ട് എം ആർ അജിത് കുമാർ.

പി ശശിയുമായി ചേർന്ന് കോൺഗ്രസിനെ ഇല്ലാതാക്കാനും അഴിമതി നടത്താനും കൂട്ടുനിന്ന ഒരാളെ രമേശ് ചെന്നിത്തല ചങ്ങാതിയാക്കുമെന്ന് തോന്നുന്നില്ല. കുട്ടികളെ തല്ലിച്ചതച്ച കേസിൽ കോടതി ഉത്തരവ് പോലും കാറ്റിൽ പറത്തി തെളിവുകൾ മുക്കി രേഖകൾ പൂഴ്ത്തിയ അജിത് കുമാർ എന്ന പ്രമുഖന്റെ പേരുകൂടി ഈ പ്രത്യേക അന്വേഷണ സംഘത്തിലും അവരുടെ അന്വേഷണത്തിലും റിപ്പോർട്ടിലും പരാമർശിച്ചാൽ നടപടി ഈ പ്രമുഖനിലേക്ക് ആയിരിക്കും പോകേണ്ടിവരിക.

കീഴുദ്യോഗസ്ഥർ ഒരു എഡിജിപിയുടെ അല്ലെങ്കിൽ നാളെ ഡിജിപി ആകാൻ സാധ്യതയുള്ള ഒരാളുടെ പേര് കുറ്റപത്രത്തിൽ അത്ര എളുപ്പത്തിൽ പറയുമോ എന്നുള്ളത് സംശയമാണ്. അങ്ങനെ പറയണമെങ്കിൽ മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും എസ്ഐടിക്ക് സമ്മതവും അധികാരവും നൽകണം.

കേസ് ഡയറിയും അന്വേഷണ റിപ്പോർട്ടും അട്ടിമറിച്ചു എന്ന് മാത്രമല്ല, ആദ്യം കണ്ടെത്തിയ യഥാർത്ഥ റിപ്പോർട്ട് കുട്ടികളെ തല്ലിച്ചതച്ചത് നിയമവിരുദ്ധമാണെന്നും ചട്ടവിരുദ്ധമാണെന്നും കണ്ടെത്തിയ ആ റിപ്പോർട്ട് എഡിജിപിയുടെ ഓഫീസിൽ കൊണ്ടുവന്ന് അവിടെ വെച്ചുതന്നെ കീറിക്കളഞ്ഞു എന്നുള്ളതാണ് ഇപ്പോൾ ഞെട്ടിപ്പിക്കുന്നത്. അതിനുശേഷം ഈ ക്രിമിനലുകളായ ഗൺമാന്മാരെ രക്ഷിക്കാൻ വേണ്ടി പുതിയൊരു വ്യാജ റിപ്പോർട്ട് ഉണ്ടാക്കി എന്നാണ് അജിത് കുമാറിനെതിരെ ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്.

ആലപ്പുഴ എസ്പി പോലും ഇത് മാപ്പില്ലാത്ത തെറ്റാണ് എന്ന് എഴുതി വെച്ചിട്ടും കുറ്റവാളികളെ കണ്ടെത്തി ശിക്ഷ നൽകാൻ പറഞ്ഞിട്ടും എല്ലാം പൂർത്തിവെക്കാനും അട്ടിമറിക്കാനും കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് ഉന്നതരിൽ ഉന്നതനായ ഒരാളുടെ റോൾ ഉണ്ട് എന്നുള്ള നിലയിൽ സംശയമില്ല.

എം ആർ അജിത് കുമാർ എന്ന പിണറായിയുടെ വിശ്വസ്തൻ പോലീസ് വേഷമണിഞ്ഞു ചെയ്തു കാട്ടിക്കൂട്ടിയ കുറ്റങ്ങളെല്ലാം ഈ ലോകമറിയാനും സഹായിക്കുമെന്ന ഉറപ്പാണ്. അതിന് യുഡിഎഫ് സർക്കാരിന് കഴിയുമോ എന്നാണ് ജനങ്ങൾ ഇപ്പോൾ കാത്തുനിൽക്കുന്നത്.