അനശ്വരനായ രാജാവ് എന്ന പേര് സമ്പാദിച്ച് സിനിമയിലെയും സീരിയലിലും നിരവധി ആരാധകരെ സൃഷ്ടിച്ച ഒരു നടൻ തന്നെയായിരുന്നു ജയകൃഷ്ണൻ. കാലമെത്ര കഴിഞ്ഞിരുന്നാലും അന്നും ഇന്നും നടന്റെ സ്വഭാവത്തിലും രൂപത്തിലും യാതൊരു വ്യത്യാസവും ഇല്ല എന്നാണ് ആരാധകരുടെ അഭിപ്രായം.
സിനിമയിൽ നിന്നും സീരിയൽ രംഗത്തേക്ക് എത്തിയതായിരുന്നു ജയകൃഷ്ണൻ. ഒരുകാലത്ത് സീരിയലുകളിൽ വളരെ സജീവമായിരുന്നു അദ്ദേഹം. എന്നാൽ വളരെ പെട്ടെന്നാണ് അദ്ദേഹം സീരിയലുകളിൽ നിന്നും അപ്രത്യക്ഷമാകുന്നത്. സിനിമയിൽ ശക്തമായ കഥാപാത്രങ്ങൾ കിട്ടിതുടങ്ങിയതോടു കൂടിയാണ് അദ്ദേഹം സീരിയലിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിക്കുന്നത്. എന്നാൽ ഇത് ആരാധകരെ ഏറെ വേദനിപ്പിച്ചിരുന്നു. കാരണം ആരാധകർക്ക് അത്രയധികം പ്രിയപ്പെട്ട കഥാപാത്രങ്ങളായിരുന്നു ജയകൃഷ്ണൻ സീരിയലുകളിൽ അവതരിപ്പിച്ചിരുന്നത്.
ഇപ്പോൾ ഇതിന്റെ കാരണം വ്യക്തമാക്കി ജയകൃഷ്ണൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. താൻ സീരിയൽ ഒന്നും ഉപേക്ഷിച്ചിട്ടില്ല എന്നാണ് താരം പറയുന്നത്. “സിനിമ നമുക്ക് ഇഷ്ടമുള്ള ഒരു മേഖലയാണ്. ചെറുപ്പം മുതൽ ഞാൻ കണ്ട സ്വപ്നമാണ് സിനിമ. അങ്ങനെ കിട്ടിയ ഓരോ വർക്കുകളും വളരെ എൻജോയ് ചെയ്തായിരുന്നു ഞാൻ ചെയ്തിരുന്നത്.”
സീരിയലിന്റെ ഏറ്റവും സുന്ദരമായ സമയത്ത് തനിക്ക് വരാൻ പറ്റി എന്നുള്ളതാണ് അതിൽ ശ്രദ്ധേയമായ ഒരു കാര്യം. ആ സമയത്ത് തന്നെ അവിടെ നിന്ന് മാറി നിൽക്കുകയും ചെയ്തു. ഒരേ സമയം തന്നെ തമിഴ്, തെലുങ്ക്, മലയാളം എന്നിങ്ങനെ മൂന്ന് ഭാഷകളിൽ അഭിനയിക്കുന്നുണ്ടായിരുന്നു.
കുറെ സീരിയൽ ചെയ്തു കഴിഞ്ഞപ്പോൾ സീരിയലിനെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ തന്നെ മാറുന്നത് കണ്ടായിരുന്നു. “ഒരിക്കലും ഞാൻ സീരിയൽ ഉപേക്ഷിച്ചിട്ടൊന്നുമില്ല. ഇപ്പോഴും നല്ല കഥാപാത്രങ്ങൾ വന്നാൽ സമയം കൂടി ഉണ്ടെങ്കിൽ തീർച്ചയായും ഞാൻ അഭിനയിക്കുക തന്നെ ചെയ്യും.”
അന്നൊക്കെ സിനിമ ചെയ്യുന്നത് പോലെയാണ് ഒരു സീരിയൽ ചെയ്തിട്ടുള്ളത്. അതിന്റെ പ്രൊഡക്ഷനും ക്വാളിറ്റിയും എല്ലാം അത്തരത്തിൽ തന്നെയായിരുന്നു. എന്നാൽ ഇപ്പോൾ സാഹചര്യം മാറി. നിർമ്മാതാക്കൾക്കും പിടിച്ചു നിൽക്കണ്ടേ, എല്ലാം ഒരു ബിസിനസ് ആണല്ലോ എന്നാണ് ജയകൃഷ്ണന്റെ അഭിപ്രായം. സീരിയൽ ഭയങ്കര എക്സ്പെൻസ് ആയി തുടങ്ങിയിട്ടുണ്ട്. താരങ്ങളുടെ പ്രതിഫലവും ലൊക്കേഷനിലെ ചിലവും എല്ലാം വർധിച്ചു.
ഇന്നലെ എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ജയകൃഷ്ണന് നാട്ടുരാജാവ് എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. പല സിനിമകളിലും വില്ലൻ വേഷങ്ങളായിരുന്നു ജയകൃഷ്ണൻ അവതരിപ്പിച്ചത്. അതേസമയം, “നിങ്ങൾ ഇത്രയും പാവമായിരുന്നു” എന്ന് ചോദിച്ചുകൊണ്ട് ആരാധകർ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.