കണ്ണൂർ ഏച്ചൂർ മാവിലാച്ചാൽ നാരായണീയത്തിൽ ഷെബീൻ എന്ന 28 കാരന്റെ വിവാഹ ദിവസമായിരുന്നു ഇന്ന്. എന്നാൽ മംഗല്യ പന്തലിലേക്ക് ചുവടി വെക്കേണ്ടിയിരുന്ന വിവാഹ ദിനത്തിൽ തന്നെ നാടിനെ ആകെ നടുക്കി വരന്റെ വിയോഗ വാർത്തയാണ് പുറത്തുവന്നത്.
ഇന്നലെ അർദ്ധരാത്രി വരെയും ഷെബിന്റെ വീട് താളമേളങ്ങളാൽ മുഖരീതമായിരുന്നു. ബന്ധുക്കളും നാട്ടുകാരും എല്ലാം അടങ്ങുന്ന വലിയ ഒരു വിവാഹ സൽക്കാരം തന്നെയായിരുന്നു ഇന്നലെ രാത്രി അവിടെ നടന്നത്. സമാനമായ എല്ലാ ഒരുക്കങ്ങളും വധുവിന്റെയും വീട്ടിൽ പൂർത്തിയായിരുന്നു. തലേന്ന് ഒരു ആഘോഷരാവ് തന്നെയായിരുന്നു അവിടെയും.
ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം വിവാഹത്തിൽ പങ്കെടുക്കുന്നതിനായി വീട്ടിലേക്ക് ഇന്ന് രാവിലെ തന്നെ എത്തിതുടങ്ങുകയും ചെയ്തിരുന്നു. കതിർമണ്ഡപത്തിലേക്ക് കയറാനുള്ള തയ്യാറെടുപ്പിലായിരുന്നു വധുവും കൂട്ടരും ഉണ്ടായിരുന്നത്. ഇതിനിടെ സമീപത്തെ അമ്പലത്തിൽ ഫോട്ടോഷൂട്ടിന് പോകാനായി ഷെബിനെ വിളിക്കാനായി ഇന്ന് പുലർച്ചെ മുറിയിലേക്ക് പോയതായിരുന്നു ബന്ധുക്കൾ. ഏറെനേരം വിളിച്ചിട്ടും ഷെബിന് യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല. ഫോണിലേക്ക് വിളിച്ചിട്ടും പ്രതികരണം ഇല്ലാതെ വന്നതോടെ വാതിൽ തകർത്ത് അകത്തു കയറിയപ്പോഴാണ് ശുചിമുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തുന്നത്. ഇതോടെയാണ് ആ വിവാഹവീട് കണ്ണീർ കടലായി മാറുന്നത്.
തലേന്ന് അർദ്ധരാത്രിയോടെ വിരുന്ന് സൽക്കാരം കഴിഞ്ഞ എല്ലാവരും തിരികെ പോയതിനുശേഷം ഷെബിന് ഒരു ഫോൺ കോൾ വന്നിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. ആ കോൾ വിളിച്ചിരുന്നത് പ്രതിശൃത വധുവായിരുന്നു എന്നും ഇവർ പറയുന്നു. ഈ സമയം ഫോണിൽ സംസാരിച്ചുകൊണ്ട് ഷെബിൻ മുറിയിലേക്ക് പോവുകയായിരുന്നു. തുടർന്ന് മുറിയിൽ കയറി വാതിലടച്ചു. പിന്നീട് ഇന്ന് പുലർച്ചെ മരണപ്പെട്ട നിലയിലാണ് യുവാവിനെ കണ്ടെത്തുന്നത്.
ഇവിടെ ഏറ്റവും സങ്കടകരമായ ഒരു കാര്യം എന്താണെന്ന് വെച്ചാൽ മരണകാരണം എന്താണെന്നതിനെകുറിച്ച് ആർക്കും തന്നെ ഒരു വ്യക്തതയില്ല എന്നതാണ്. യുവാവിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉള്ളതായി അടുത്ത സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ ആർക്കും അറിയില്ലെന്നാണ് വിവരം. ജമ്മു കാശ്മീരിലെ എസ്എസ്ബി ബോർഡർ പോലീസ് ഉദ്യോഗസ്ഥനാണ് ഷബീൻ.
എന്തായാലും സംഭവത്തിൽ ചക്കരക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷെബിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്. പെട്ടെന്നുണ്ടായ ആത്മഹത്യയിലേക്ക് നയിച്ച കാരണം കണ്ടെത്താൻ വരും ദിവസങ്ങളിൽ പോലീസ് ബന്ധുക്കളുടെയും പ്രതിശ്രുത വധുവിന്റെയും അടക്കം മൊഴികൾ വിശദമായി രേഖപ്പെടുത്തും.
പെരുതേരി ഭരതന്റെയും കൊല്ലചഞ്ചിര അംഗണവാടി വർക്കറായ ഷീബയുടെയും മകനാണ് ഷബീൻ. സഹോദരി അഭിഷ കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിലെ നേഴ്സ് ആണ്.