Thanks for watching! Content unlocked for this session.

കണ്ണൂരിനെ കണ്ണീരിലാഴ്ത്തിയ ജവാന്റെ മരണം

കണ്ണൂരിൽ വിവാഹദിനത്തിൽ വരൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ജമ്മു കശ്മീരിൽ എസ്എസ്ബി ബോർഡർ പോലീസ് ഉദ്യോഗസ്ഥനായ മുണ്ടേരി മാവിലച്ചാൽ സ്വദേശി ഷബീൻ ആണ് മരിച്ചത്.

ജമ്മു കാശ്മീരിൽ ശാസ്ത്രീയ സീമാബൽ അഥവാ എസ്എസ്ബിയിൽ ബോർഡർ പോലീസ് ഉദ്യോഗസ്ഥനായ ഷബീൻ സ്വന്തം വിവാഹത്തിനായാണ് നാട്ടിലെത്തിയത്. ഇന്ന് മക്രേരി ആമ്പലത്തിൽ വെച്ച് വിവാഹചടങ്ങുകൾ നടക്കേണ്ടതായിരുന്നു. ഇതിന്റെ ഭാഗമായി ഞായറാഴ്ച രാത്രി ഷബിന്റെ വീട്ടിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി വലിയ രീതിയിൽ വിവാഹവിരുന്ന് ഒരുക്കിയിരുന്നു.

അർദ്ധരാത്രിയുടെ സമയത്ത് പങ്കെടുത്തവരെല്ലാം മടങ്ങി പോവുകയും ചെയ്തു. എന്നാൽ ഇതിനുശേഷമാണ് സംഭവങ്ങളുടെ ഗതിമാറുന്നത്. അർദ്ധരാത്രിക്ക് ശേഷം ഷബിന്റെ ഫോണിലേക്ക് ഒരു കോൾ വന്നു. നവവധുവാണ് ഫോണിൽ വിളിച്ചതെന്നാണ് ഷബിന്റെ ബന്ധുക്കൾ വ്യക്തമാക്കുന്നത്. ഫോണിൽ സംസാരിച്ചുകൊണ്ട് മുറിയിലേക്ക് പോയ ഷബിൻ പിന്നീട് അകത്തു വന്ന വാതിലടക്കുകയായിരുന്നു.

ഇന്ന് പുലർച്ചെ 4:45 ഓടെ മക്രീരി ക്ഷേത്രത്തിൽ വെഡിങ് ഫോട്ടോഷൂട്ടിനായി പോകാൻ വീട്ടുകാർ വിളിക്കാൻ ചെന്നപ്പോഴാണ് മുറി തുറക്കാത്തതിനെ തുടർന്ന് പരിശോധിച്ചതും ശുചിമുറിയിൽ ഷബിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതും.

പെരുന്തേരി ഭരതന്റെയും കൊല്ലചിറ അംഗണവാടി വർക്കർ ശീബയുടെയും മകനാണ് ഷബിൻ. കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിൽ നഴ്സായ വിഷ ഏക സഹോദരിയാണ്. വിവാഹത്തിന്റെ എല്ലാ സന്തോഷങ്ങളും ഒരുക്കങ്ങളും പൂർത്തിയായി നിൽക്കെ പുലർച്ചയുണ്ടായ ഈ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും എച്ചൂർ ഗ്രാമത്തെയും വലിയ നടുക്കത്തിലാഴ്ത്തിയിരിക്കുകയാണ്.

സംഭവത്തെ തുടർന്ന് ചക്കരിക്കൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. മരണത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം എന്തെന്നത് വ്യക്തമല്ല. രാത്രി വൈകി വന്ന ഫോൺ കോളിനു ശേഷമാണ് ഈ ദാരുണമായ സംഭവം ഉണ്ടായത്. അതുകൊണ്ടുതന്നെ ആ ഫോൺ കോൾ കേന്ദ്രീകരിച്ചും വധുവിന്റെ മൊഴിയെടുത്തും വിശദമായ അന്വേഷണം നടത്തുവാനാണ് ചക്കരക്കൽ പോലീസിന് തീരുമാനം.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിലേക്ക് മാറ്റിയിരിക്കുകയാണ്. ചക്കരിക്കൽ പോലീസ് ഷബിന്റെ ഫോൺ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഈ മരണത്തിന് തൊട്ടുമുൻപ് നടന്ന ഫോൺ സംഭാഷണം എത്ര സമയം നീണ്ടുനിന്നു എന്നും എന്താണ് സംസാരിച്ചത് എന്നും കണ്ടെത്തുവാൻ ഫോൺ കോൾ റെക്കോർഡുകളും ചാറ്റുകളും സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചു വരികയാണ്.

ഞായറാഴ്ച രാത്രി നടന്ന വിരുന്നിൽ ഷബിൻ വളരെ സന്തുഷ്ടനായാണ് കാണപ്പെട്ടത് എന്നാണ് സുഹൃത്തുക്കളും പറയുന്നത്. പെട്ടെന്നുണ്ടായ ഈ മാറ്റത്തിന്റെ കാരണം അറിയുവാൻ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴികൾ പോലീസ് വിശദമായി ശേഖരിക്കുന്നു.