Thanks for watching! Content unlocked for this session.

ഇഡി ആക്രമണ കേസ്: സിപിഎം ഗുണ്ടകൾക്ക് ജാമ്യം നിഷേധിച്ച് കോടതി

തിരുവനന്തപുരത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ അഞ്ച് പ്രതികൾക്കും ജാമ്യം നിഷേധിച്ച് കോടതി. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിതിൻരാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹിൻ എന്നിവരുടെ ജാമ്യാപേക്ഷ തള്ളിയത്. കേസ് അതീവ ഗൗരവമുള്ളതാണെന്നും പ്രതികൾക്ക് ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

ഇഡി ഉദ്യോഗസ്ഥർ അന്വേഷണത്തിനായി എത്തിയപ്പോൾ കല്ലെറിഞ്ഞും മറ്റും ആക്രമിച്ച കേസിൽ കൊലപാതകശ്രമം, കൃത്യനിർവഹണ തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. പോലീസ് അന്വേഷണം വേഗത്തിലാക്കുകയും ഉടൻ കുറ്റപത്രം സമർപ്പിക്കുകയും ചെയ്യും. ഇതുവരെ 25 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സിപിഎം നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനും പ്രതികളെ കൈവിട്ടതോടെ ഇവർക്ക് രാഷ്ട്രീയ പിന്തുണയില്ലാതായി.