Thanks for watching! Content unlocked for this session.

15 വർഷം കഴിഞ്ഞ വാഹനങ്ങൾ ഉപയോഗിക്കേണ്ടെന്ന് കേന്ദ്രം; സംസ്ഥാന ഉത്തരവ് നിയമവിരുദ്ധം

സർക്കാർ വാഹനങ്ങളുടെ കാലാവധി 20 വർഷമായി ഉയർത്തിയ സംസ്ഥാന സർക്കാർ നടപടിക്ക് തിരിച്ചടി. കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം ഈ നിർദേശം അംഗീകരിക്കാനാകില്ലെന്ന് അറിയിച്ചു. കേന്ദ്രനിയമത്തിനെതിരായ സംസ്ഥാന ഭേദഗതി നിലനിൽക്കില്ലെന്നും കാലാവധി കൂട്ടുന്നതിൽ സംസ്ഥാനത്തിന് തീരുമാനമെടുക്കാൻ കഴിയില്ലെന്നും ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നൽകിയ കത്തിൽ പറയുന്നു.

രണ്ടാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് മന്ത്രി കെ.ബി. ഗണേഷ്കുമാറാണ് സർക്കാർ വാഹനങ്ങളുടെ കാലാവധി 20 വർഷമായി ഉയർത്തിയത്. ഇവയ്ക്ക് ഇൻഷുറൻസ് നൽകാൻ സ്റ്റേറ്റ് ഇൻഷുറൻസ് സർവീസിനെ ചുമതലപ്പെടുത്തിയിരുന്നു. ഇത് നിയമവിരുദ്ധമാണെന്നാണ് കേന്ദ്രനിലപാട്.