Thanks for watching! Content unlocked for this session.

13 നമ്പർ കാർ: കേരള മന്ത്രിമാരും അന്ധവിശ്വാസവും

കേരളത്തിലെ മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളുടെ കൂട്ടത്തിൽ 13 എന്ന നമ്പർ കാർ അന്ധവിശ്വാസങ്ങളുടെ പേരിൽ ഏറെ ശ്രദ്ധ നേടിയ ഒരു കാറാണ്. ദുശ്ശകുനമാണെന്ന പേടി കാരണം പല മന്ത്രിമാരും ഈ നമ്പർ കാർ ഉപയോഗിക്കാൻ മടിക്കാറുണ്ട്.

എങ്കിൽ പല പ്രമുഖരും ഈ അന്ധവിശ്വാസത്തെ തള്ളിമാറ്റി 13ാം നമ്പർ കാർ ഉപയോഗിക്കാൻ തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ട്. എംഎ ബേബി 2006ലെ വിഎസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോൾ അദ്ദേഹം 13ാം നമ്പർ കാർ സ്വയം ആവശ്യപ്പെട്ടു വാങ്ങിയിരുന്നു. യാതൊരുവിധ അന്ധവിശ്വാസങ്ങളും ഇല്ലാതെ അഞ്ചു വർഷം പൂർത്തിയാക്കുകയും ചെയ്തു. ഡോക്ടർ തോമസ് ഐസക് 2016ൽ ഒന്നാം പിണറായി മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്നപ്പോഴും പലരും ഈ കാർ ഏറ്റെടുക്കാൻ മടിച്ചപ്പോൾ തോമസ് ഐസക്ക് ഈ വാഹനം ആവശ്യപ്പെട്ട് ഏറ്റെടുക്കുകയുണ്ടായി. പി പ്രസാദ് 2021ൽ രണ്ടാം പിണറായി മന്ത്രിസഭയിൽ ഈ കാർ ആരും എടുക്കാൻ തയ്യാറാകാതിരുന്നപ്പോൾ കൃഷിമന്ത്രിയായ പി പ്രസാദ് സ്വയം സന്തോഷത്തോടെ 13ാം നമ്പർ കാർ തിരഞ്ഞെടുക്കുകയുണ്ടായി.

ഇന്നത്തെ കാലത്തും ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങൾ ഉണ്ടോ എന്ന ചോദ്യം വീണ്ടും ഉയരുകയാണ്. എന്തായാലും കേരളത്തിലെ പുതിയ മന്ത്രിമാർക്ക് പുതിയ വാഹനങ്ങൾ വാങ്ങേണ്ടതിൽ നിന്നും പകരം മുൻ എൽഡിഎഫ് സർക്കാർ ഉപയോഗിച്ചിരുന്ന പഴയ കാറുകൾ നൽകുമെന്നും സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ തീരുമാനം.

അതേസമയം, ചാണ്ടി ഉമ്മന് മന്ത്രിസ്ഥാനം നൽകാത്തതിൽ ചില വശങ്ങളിൽ നിന്നും എതിർപ്പുകൾ ഉയരുകയാണ്. മാധ്യമങ്ങൾ സൃഷ്ടിച്ച പേരാണത്, താൻ മന്ത്രിസ്ഥാനം ആഗ്രഹിച്ചിരുന്നില്ല എന്ന് ചാണ്ടി ഉമ്മൻ പറയുമ്പോഴും മറ്റൊരിടത്ത് ചാണ്ടി ഉമ്മനെയും മന്ത്രി ആക്കണം എന്ന മുറവിളികൾ ഒരു വശത്ത് ശക്തമാവുകയാണ്.

ലത്തീൻ സഭയുടെ പിണക്കം മാറ്റി മുഖ്യമന്ത്രി ബിഷപ്പ് ഹൗസ് സന്ദർശിച്ചു. സത്യപ്രതിജ്ഞ കഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് മുഖ്യമന്ത്രി വിഡി സതീശൻ വെള്ളയമ്പലം ബിഷപ്പ് ഹൗസിൽ എത്തി ആർച്ച് ബിഷപ്പ് അടക്കമുള്ളവരെ കണ്ടത്. മന്ത്രിസഭയിൽ സഭാപ്രാതിനിത്യം ഇല്ലാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്നു ലത്തീൻ രൂപത.

കോഴിക്കോട് ജില്ലക്ക് ക്യാബിനറ്റ് പ്രാതിനിത്യം ഇല്ലാത്തതിൽ പ്രതിഷേധം തുടരുകയാണ്. 13 സീറ്റിൽ 12 നൽകിയാണ് കോഴിക്കോട് യുഡിഎഫിനൊപ്പം നിന്നത്. രണ്ടു മന്ത്രിസ്ഥാനം കിട്ടുമെന്ന് ജില്ലയിലെ യുഡിഎഫ് നേതൃത്വം പ്രതീക്ഷിച്ചതായിരുന്നു.