Thanks for watching! Content unlocked for this session.

വാഹന മോഡിഫിക്കേഷന് 18 ഇനങ്ങൾ അനുവദിച്ച് എംവിഡി റിപ്പോർട്ട്

സംസ്ഥാനത്തെ വാഹനപ്രേമികൾക്കും മോഡിഫിക്കേഷൻ ഏജൻസികൾക്കും ആശ്വാസമേകി വാഹനങ്ങളിൽ വരുത്താവുന്ന 18 തരം മാറ്റങ്ങൾക്ക് അനുമതി നൽകാൻ മോട്ടോർ വാഹന വകുപ്പ് ശുപാർശ ചെയ്തു. ഗതാഗത കമ്മീഷണർ തയ്യാറാക്കിയ ഈ ശുപാർശ റിപ്പോർട്ട് അന്തിമ തീരുമാനത്തിനായി സംസ്ഥാന സർക്കാരിന് സമർപ്പിച്ചിരിക്കുകയാണ്.

സ്റ്റിക്കറുകൾ പതിക്കൽ, ലൈറ്റുകൾ മാറ്റൽ ഉൾപ്പെടെയുള്ള 18 ഇനം മോഡിഫിക്കേഷനുകൾക്കാണ് റിപ്പോർട്ടിൽ അനുമതി നൽകാൻ ശുപാർശ ചെയ്യുന്നത്. എന്നാൽ വാഹനത്തിന്റെ നിറം മാറ്റുന്നത് പോലുള്ള വലിയ രൂപമാറ്റങ്ങൾക്ക് പ്രത്യേക ഫീസ് അടച്ച് മുൻകൂട്ടി അനുമതി വാങ്ങേണ്ടി വരും. ഗതാഗത കമ്മീഷണർ സമർപ്പിച്ച ഈ പട്ടിക സർക്കാർ വിശദമായി പരിശോധിച്ച് ഉടൻ തന്നെ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.