Thanks for watching! Content unlocked for this session.

വാഹനങ്ങളിൽ 18 തരം രൂപമാറ്റങ്ങൾക്ക് അനുമതി നൽകാൻ മോട്ടോർ വാഹന വകുപ്പിന്റെ ശുപാർശ

സംസ്ഥാനത്ത് വാഹനങ്ങളിൽ പതിനെട്ട് തരം രൂപമാറ്റങ്ങൾ (മോഡിഫിക്കേഷനുകൾ) അനുവദിക്കാൻ മോട്ടോർ വാഹന വകുപ്പ് ശുപാർശ ചെയ്തു. പ്രതിപക്ഷ നേതാവായിരിക്കെ വി.ഡി. സതീശൻ നൽകിയ വാഗ്ദാനം, അദ്ദേഹം മുഖ്യമന്ത്രിയായ ശേഷം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത കമ്മീഷണർ ഇതുസംബന്ധിച്ച ശുപാർശ അടങ്ങിയ റിപ്പോർട്ട് തയ്യാറാക്കിയത്.

വാഹനങ്ങളിൽ സ്റ്റിക്കറുകൾ പതിക്കൽ, ഉള്ളിലെ ലൈറ്റുകൾ, അധിക സ്പീക്കറുകൾ, സീറ്റ് കവർ, ഡാഷ് ക്യാം, റിവേഴ്സ് ക്യാമറ എന്നിവ സ്ഥാപിക്കുന്നതിനാണ് പുതിയ ശുപാർശയിലൂടെ അനുമതി നൽകുന്നത്. കൂടാതെ, 50 ശതമാനം വരെ കാഴ്ച മറയ്ക്കുന്ന സൺഫിലിം ഉപയോഗിക്കുന്നതിനും പുതിയ നിർദേശങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.