Thanks for watching! Content unlocked for this session.

കൊച്ചിയിൽ തെരുവുനായ്ക്കളെ ക്രൂരമായി കൊലപ്പെടുത്തിയ രണ്ടുപേർ പിടിയിൽ

കൊച്ചിയിൽ തെരുവുനായ്ക്കളെ കുടുക്കിട്ട് പിടികൂടി ക്രൂരമായി വലിച്ചിഴച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തു. വഴിയിലൂടെ നായ്ക്കളെ ക്രൂരമായി വലിച്ചിഴച്ചുകൊണ്ടുപോയി കൊലപ്പെടുത്തുന്നത് കണ്ട ഒരു യാത്രക്കാരൻ നൽകിയ പരാതിയിലാണ് നടപടി.

വാൽപ്പാറ സ്വദേശി പുനീത് രാജ് (55), വരാപ്പുഴ മണ്ണന്തുരുത്ത് സ്വദേശി രഞ്ജൻ (64) എന്നിവരാണ് കേസിൽ പിടിയിലായത്. കഴിഞ്ഞ മെയ് 27-ന് രാവിലെ ദേശം കുന്നുംപുറം ഭാഗത്തുവെച്ചായിരുന്നു ക്രൂരമായ ഈ സംഭവം നടന്നത്.

മൃഗസ്നേഹിയായ ഒരു യാത്രക്കാരൻ ഈ ക്രൂരത നേരിൽ കാണുകയും തന്റെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് ഇയാൾ പോലീസിൽ വിവരം അറിയിക്കുകയും ദൃശ്യങ്ങൾ സഹിതം പരാതി നൽകുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസ് പിടികൂടിയത്.