കുംഭമേള വൈറൽ താരവും ഭർത്താവും മധ്യപ്രദേശ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. മധ്യപ്രദേശ് പൊലീസ് തങ്ങളെ സ്വൈര്യജീവിതം നയിക്കാൻ അനുവദിക്കുന്നില്ലെന്നും തങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി.
സർക്കാർ രേഖകൾ വ്യാജമായി തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചതിന് പിന്നിലെ ഉദ്യോഗസ്ഥ ഗൂഢാലോചന അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വർഗീയ പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ കുറിച്ചും അന്വേഷിക്കണമെന്നും ആവശ്യമുണ്ട്. ആദ്യ ജനന സർട്ടിഫിക്കറ്റ് ഏകപക്ഷീയമായി റദ്ദാക്കിയെന്നും അത് പുനഃസ്ഥാപിക്കണമെന്നും ദമ്പതികൾ ആവശ്യപ്പെടുന്നു.
മധ്യപ്രദേശിലെ മഹേശ്വർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഭിഭാഷകരായ സുഭാഷ് ചന്ദ്രൻ കെആർ, അനിരുദ്ധ കെപി, ബിഎൽ നഗർ എന്നിവരാണ് വൈറൽ താരത്തിനായി ഹർജി സമർപ്പിച്ചത്.