കേന്ദ്രസർക്കാർ ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് നിയമങ്ങൾ കൂടുതൽ കർശനമാക്കുകയാണ്. രാജ്യമെമ്പാടും ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ ദിവസവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതുകൂടാതെ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വില 60 രൂപ മുതൽ 100 രൂപ വരെ വർദ്ധിപ്പിച്ചേക്കുമെന്ന സൂചനകൾ ലഭിച്ചിട്ടുണ്ട്.
14.2 കിലോഗ്രാം ഭാരം വരുന്ന ഗ്യാസ് സിലിണ്ടറുകൾ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ലിമിറ്റേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. നഗരപ്രദേശങ്ങളിൽ 26 ആമത്തെ ദിവസവും ഗ്രാമപ്രദേശങ്ങളിൽ 46 ആമത്തെ ദിവസവും മാത്രമേ അടുത്ത ഗ്യാസ് സിലിണ്ടർ റീഫിൽ ചെയ്യുന്നതിന് സാധിക്കുകയുള്ളൂ.
പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പിഎൻജി) കണക്ഷൻ ലഭ്യമായ മേഖലകളിൽ ജൂൺ 30 മുതൽ പാചകവാതക സിലിണ്ടറുകൾ എത്തുന്നതല്ല. ആ പ്രദേശങ്ങളിൽ താമസിക്കുന്നവർ എത്രയും വേഗം പിഎൻജി കണക്ഷൻ എടുക്കേണ്ടതാണ്.
ഇകെവൈസി (ഇലക്ട്രോണിക് നോ യുവർ കസ്റ്റമർ) നിർബന്ധമാക്കിയിരിക്കുകയാണ്. മിക്ക ഉപഭോക്താക്കളും നേരത്തെ കെവൈസി ചെയ്തിട്ടുണ്ടെങ്കിലും പുതിയ മസ്റ്ററിങ് പ്രക്രിയ ആവശ്യമാണ്. ഗ്യാസ് കണക്ഷൻ എടുത്തിട്ടുള്ള ഉടമ ജീവിച്ചിരിപ്പുണ്ടെന്നും സബ്സിഡിക്ക് അർഹതയുള്ള വ്യക്തിക്ക് തന്നെയാണ് ആനുകൂല്യം ലഭിക്കുന്നതെന്നും ഉറപ്പാക്കാനാണ് ഇകെവൈസി നടത്തുന്നത്.
ഇകെവൈസി മൂന്ന് രീതിയിൽ പൂർത്തിയാക്കാം:
പല പാചകവാതക വിതരണ ഏജൻസികളും ഇകെവൈസി ചെയ്യാത്തവർക്ക് ഗ്യാസ് ഇഷ്യൂ ചെയ്യുന്നില്ല. വിവിധ മേഖലകളിൽ ഇകെവൈസി ക്യാമ്പുകളും സജ്ജമായിട്ടുണ്ട്. ഗ്യാസ് കണക്ഷൻ എടുത്തിട്ടുള്ള ഉടമ മരണപ്പെട്ടുപോയിട്ടുണ്ടെങ്കിൽ എത്രയും വേഗം ഓണർഷിപ്പ് ചേഞ്ച് ചെയ്യണം. അല്ലാത്തപക്ഷം ആ വീടുകളിലേക്കും ഗ്യാസ് സിലിണ്ടർ എത്തുന്നതല്ല.
എല്ലാവരും ഇകെവൈസി മസ്റ്ററിങ് എത്രയും വേഗം പൂർത്തിയാക്കി ഗ്യാസ് വിതരണത്തിൽ തടസ്സമുണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണ്.