പിണറായി വിജയൻ സർക്കാരിലെ ഏറ്റവും കഴിവുകെട്ട മന്ത്രി ആരായിരുന്നു എന്ന് ചോദിച്ചാൽ അത് മറ്റാരുമല്ല, ആരോഗ്യമന്ത്രിയായിരുന്ന വീണാ ജോർജ് തന്നെയാണ്. കേരളത്തിലെ ആരോഗ്യരംഗം ഇത്രയും മലീമസമാക്കിയത് വീണാ ജോർജ് മാത്രമാണ്.
മരുന്നില്ലാതെ രോഗികൾ വലഞ്ഞതും ആംബുലൻസിൽ പോലും രോഗികൾ പീഡിപ്പിക്കപ്പെട്ടതും മാത്രമല്ല. രോഗിക്കൊപ്പം വന്നവർ ആശുപത്രി കെട്ടിടം തകർന്നു വീണു മരിച്ചു. അനാവശ്യമായി കുട്ടിയുടെ കാൽ മുറിച്ചുമാറ്റിയതും ചികിത്സ കിട്ടാതെ രോഗി മരിച്ചതും എല്ലാം ഈ ആരോഗ്യ കേരളം ചരിത്രത്തിൽ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു തിരിച്ചടിയാണ് കേരളത്തിലെ ജനങ്ങൾക്ക് നൽകിയത്.
ഇവിടുത്തെ ആരോഗ്യ സംവിധാനത്തിൽ വിശ്വാസമില്ലാതെ വന്ന് മുഖ്യമന്ത്രി തന്നെ വിദേശത്ത് ചികിത്സക്ക് പോകുന്ന ഒരു അവസ്ഥയാണ് ഉണ്ടായത്. ഇനി ആരോഗ്യരംഗത്ത് എങ്ങനെയാണ് തിരിച്ചുകൊണ്ടുവരുന്നത് എന്ന് വലിയൊരു ദൗത്യം തന്നെയാണ് യുഡിഎഫ് സർക്കാരിനെ സംബന്ധിച്ചിടത്തോളം ഉള്ളത്. അതൊരു പ്രമുഖന്റെ കയ്യിൽ തന്നെ ഏൽപ്പിക്കണമെന്ന് കോൺഗ്രസിന് അതുകൊണ്ടുതന്നെ നിർബന്ധം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ആരോഗ്യമന്ത്രിസ്ഥാനം കെ മുരളീധരന് നൽകിയിരിക്കുന്നത്.
100 ശതമാനം സത്യസന്ധതയോടെയും ഉത്തരവാദിത്വത്തോടെയും കൈകാര്യം ചെയ്യുന്ന രാഷ്ട്രീയ നേതാവ് എന്നുള്ള നിലയിൽ കെ മുരളീധരൻ അതിന് ഏറ്റവും യോഗ്യനായ ഒരു മന്ത്രിയുമാണ്. ലീഡർ കെ കരുണാകരന്റെ രക്തം ശിരകളിൽ ഓടുന്ന കെ മുരളീധരന് ഒരു വകുപ്പ് എങ്ങനെ ഭരിക്കണമെന്നും അതെങ്ങനെ മുൻപോട്ട് കൊണ്ടുപോകണമെന്നും പറഞ്ഞു കൊടുക്കേണ്ടുന്ന ഒരാവശ്യവുമില്ല.
അപ്പോഴാണ് മുൻമന്ത്രി വീണാ ജോർജിന്റെ നെഞ്ച് കാളുന്നത്. കാരണം കഴിഞ്ഞ അഞ്ചു വർഷം കേരളത്തിൽ ആരോഗ്യ വകുപ്പിൽ നടന്നത് മന്ത്രിയുടെ ഭരണമായിരുന്നില്ല, അത് പാർട്ടിയുടെ ഭരണവും ആ സ്വാധീനത്തിലുള്ള തട്ടിപ്പും ആയിരുന്നു. സിപിഎം എന്ന പാർട്ടിയുടെ ഓഫീസുകളിൽ നിന്നും പറയുന്ന കാര്യങ്ങൾ അതേപടി അനുസരിക്കുകയും എല്ലാ തട്ടിപ്പുകൾക്കും കൂട്ടുനിൽക്കുക എന്നുള്ളത് മാത്രമായിരുന്നു വീണാ ജോർജിന്റെ ജോലി.
ഉദ്യോഗസ്ഥർക്ക് യാതൊരു വിലയും നൽകാതെ എല്ലാം പാർട്ടിയാണ് തീരുമാനിക്കുന്നത് എന്ന് പറഞ്ഞതോടെ ഉദ്യോഗസ്ഥരും കൈവിട്ടു. അങ്ങനെ മന്ത്രിപ്പണി അവതാളത്തിലായി. അതുകൊണ്ടുതന്നെയാണ് മന്ത്രിക്ക് ഒരു കഴിവുമില്ലാതെ ആരോഗ്യരംഗം കുത്തഴിഞ്ഞു പോയത്.
എന്ത് അപകടം നടന്നാലും റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ആ റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടി എടുക്കുമെന്നും സ്വിച്ചിട്ട പോലെ പറയുന്ന വീണ, ആ വാക്കുകൾ എകെജിഎ സെന്ററിൽ നിന്നും ഫീഡ് ചെയ്തു കൊടുത്ത വാക്കുകളാണ്. അതിനപ്പുറം അതിൽ ഒരു നടപടിയും ഉണ്ടാകുന്നില്ല എന്നുള്ളത് വളരെ വ്യക്തമാണ്.
എന്നാൽ ഇനി അങ്ങനെയല്ല. പൊതുജനങ്ങൾ ഏറ്റവുമധികം ആശ്രയിക്കുന്ന ഒരു വകുപ്പ് എന്നുള്ള നിലയിൽ ആരോഗ്യ മേഖലയെ ഒന്ന് മാറ്റിപ്പിടിക്കാൻ തന്നെയാണ് മുരളീധരന്റെ ലക്ഷ്യം. അതിൽ പഴയത് എന്തെങ്കിലും കരടായി അവശേഷിക്കുന്നുണ്ടെങ്കിൽ അതും പൊക്കിയെടുക്കാനാണ് മുരളീധരന്റെ തീരുമാനം.
ഉമ്മൻചാണ്ടി തുടങ്ങിവെച്ച മെഡിക്കൽ കോളേജുകളിൽ പലതും ഇന്നും പ്രവർത്തനയോഗ്യമല്ലാതെ കിടക്കുന്നുണ്ടെങ്കിൽ അത് വീണാ ജോർജ് ഉണ്ടാക്കിയ പ്രശ്നമാണ്. അതിനു പിന്നിലെ കാരണം കണ്ടെത്തുക തന്നെ ചെയ്യും മുരളീധരൻ. സ്വകാര്യ ആശുപത്രി ലോബികൾ വീണയെയും അല്ലെങ്കിൽ പാർട്ടിയെയും സ്വാധീനിച്ചിട്ടുണ്ടോ എന്നുള്ളത് അന്വേഷിക്കാൻ പോവുകയാണ് മുരളീധരന്റെ നേതൃത്വത്തിൽ.
മരുന്നില്ലാതെയും ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ലാതെയും സർക്കാർ ആശുപത്രികൾ മാറുകയും വെറും പിആർ വർക്കിലൂടെ മാത്രം നമ്പർ വൺ ആരോഗ്യ കേന്ദ്രം എന്ന് പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നത് ആർക്കുവേണ്ടിയാണെന്ന് കണ്ടെത്താൻ പോവുകയാണ്.
ചികിത്സ കിട്ടാതെ രോഗി മരിക്കാനിടയായ സംഭവം കേരളത്തിൽ ആരോഗ്യ വകുപ്പിന്റെ അനാസ്ഥ എന്ന ഒറ്റവാക്കിൽ എഴുതിത്തള്ളാൻ മുരളീധരൻ തയ്യാറല്ല. സർക്കാർ ആശുപത്രികളുടെ വിശ്വാസ്യത തകർത്തുകൊണ്ട് ആരെ രക്ഷിക്കാനാണ് ആളുകളെ അകറ്റി നിർത്തിയത് എന്ന വലിയൊരു ചോദ്യം ഇവിടെ ഉയർന്നുവരികയാണ്. അതിന്റെ ഉത്തരം കണ്ടെത്താതെ മുരളീധരൻ പിൻവാങ്ങില്ല.
പാർട്ടിയുടെ സമ്മർദ്ദത്തിന് വഴങ്ങിയ ആരോഗ്യ മേഖലയിൽ നടത്തിയ തിരുമറികൾ ഓരോന്നോരോന്നായി പുറത്തുകൊണ്ടുവരുന്നതിൽ മുരളീധരൻ ശ്രദ്ധ കാണിക്കുന്നതോടെ വീണാ ജോർജിന്റെ കാര്യത്തിൽ തീരുമാനമാകും. ആരോഗ്യ വകുപ്പിൽ പാർട്ടി കൈകടത്തുന്നതും വലിയ സമ്മർദ്ദം ഉണ്ടാക്കിയതും ഇനിയൊരുപക്ഷേ കുടുങ്ങുമെന്നൊക്കെ ഉറപ്പായതുകൊണ്ടാകണം തനിക്കിനി സീറ്റ് നൽകരുത് എന്ന് വീണാ ജോർജും ഭർത്താവും പാർട്ടിയുടെ കാലുപിടിച്ചു പറഞ്ഞത്. പാർട്ടി അത് സമ്മതിച്ചില്ല.
അതെല്ലാം കൂട്ടി വായിക്കുമ്പോൾ ആരോഗ്യവകുപ്പിൽ വമിക്കുന്ന ദുർഗന്ധം ഒന്ന് ശുദ്ധീകരിക്കാൻ തന്നെയാണ് മുരളീധരൻ എടുത്തിരിക്കുന്ന തീരുമാനം.