Thanks for watching! Content unlocked for this session.

പത്മനാഭസ്വാമിക്ഷേത്രത്തിൽ നിന്ന് സ്വർണവും വജ്രവും കാണാനില്ല; സർക്കാരിന് ഡിജിപിയുടെ റിപ്പോർട്ട്

തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണവും വജ്രവും ഉൾപ്പെടെയുള്ള അമൂല്യ വസ്തുക്കൾ കാണാതായതായി കണ്ടെത്തി. ഇതുസംബന്ധിച്ച് കേരള പൊലീസ് ഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകി.

കാണാതായ വസ്തുക്കളിൽ സ്വർണക്കട്ടികൾ, സ്വർണനാണയങ്ങൾ, ഒരു സ്വർണവിളക്ക്, വൈരമണം എന്നറിയപ്പെടുന്ന വജ്രാഭരണം എന്നിവ ഉൾപ്പെടുന്നു. ഡിജിപിയുടെ റിപ്പോർട്ട് ഹോം സെക്രട്ടറിക്കും ഇന്റലിജൻസ് എഡിജിപിക്കും കൈമാറി. അപാര സമ്പത്തിന് പേരുകേട്ട ക്ഷേത്രത്തിലെ സുരക്ഷാ വീഴ്ചയാണ് സംഭവത്തിന് കാരണമെന്ന് സംശയിക്കുന്നു.