Thanks for watching! Content unlocked for this session.

മുഖ്യമന്ത്രിപദവി ഒഴിഞ്ഞതോടെ കറുത്ത കാർ ഉപേക്ഷിച്ച് പിണറായി വിജയൻ; ഇനി യാത്ര വെള്ള ഇന്നോവയിൽ

മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ തന്റെ ഔദ്യോഗിക വാഹനമായിരുന്ന കറുത്ത കാർ ഉപേക്ഷിക്കാൻ പിണറായി വിജയൻ തീരുമാനിച്ചു. ഇനി മുതൽ അദ്ദേഹം വെള്ള ഇന്നോവ ക്രിസ്റ്റയിലായിരിക്കും യാത്ര ചെയ്യുക. പഴയ വാഹനവ്യൂഹത്തിലെ ഒരു കാറിലേക്കാണ് അദ്ദേഹം ഇപ്പോൾ മടങ്ങിയെത്തിയിരിക്കുന്നത്.

സുരക്ഷാ കാരണങ്ങൾ മുൻനിർത്തി മുൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിർദ്ദേശപ്രകാരം 2022-ലാണ് കറുത്ത കാർ ഉപയോഗിക്കാൻ തുടങ്ങിയത്. ഇതോടെ ആ കറുത്ത കാർ യുഗത്തിന് അവസാനമായിരിക്കുകയാണ്. പ്രതിപക്ഷ നേതാവിന്റെ വാഹനത്തിനായി ‘99’ എന്ന നമ്പർ പിണറായി വിജയൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

പദവി മാറ്റത്തോടെ ഔദ്യോഗിക വസതികളിലും മാറ്റമുണ്ടാകും. വി.ഡി. സതീശൻ ഉടൻ തന്നെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാറും. അറ്റകുറ്റപ്പണികൾ പൂർത്തിയായ ശേഷം പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലേക്ക് പിണറായി വിജയൻ താമസം മാറ്റും.