Thanks for watching! Content unlocked for this session.

മുഖ്യമന്ത്രിയെ വിമർശിച്ച് പോസ്റ്റിട്ടു: വിരമിക്കാൻ രണ്ടുദിവസം ബാക്കിനിൽക്കെ പ്രിൻസിപ്പലിന് സസ്പെൻഷൻ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചതിനെത്തുടർന്ന് ആറ്റിങ്ങൽ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ജവാദ് സുബൈറിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിക്കാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെയാണ് സസ്പെൻഷൻ.

ഇത്തരത്തിലുള്ള പ്രവൃത്തികളിലൂടെ വിദ്യാർഥികൾക്കിടയിലും അധ്യാപകർക്കിടയിലും രാഷ്ട്രീയ ധ്രുവീകരണത്തിന് പ്രിൻസിപ്പൽ ശ്രമിച്ചുവെന്ന് സസ്പെൻഷൻ ഉത്തരവിൽ സർക്കാർ ചൂണ്ടിക്കാട്ടുന്നു. യൂത്ത് കോൺഗ്രസ് നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അതേസമയം, പ്രിൻസിപ്പലിനെതിരെയുള്ള നടപടി രാഷ്ട്രീയ വൈരാഗ്യം തീർക്കാനുള്ള നീക്കമാണെന്ന് ഒരുവിഭാഗം അധ്യാപകർ ആരോപിച്ചു.