Thanks for watching! Content unlocked for this session.

സ്വകാര്യ ബസുകൾ ഇനി ഓടില്ല! സൗജന്യ യാത്രയ്ക്ക് 3 മാസം മാത്രം ആയുസ്

സംസ്ഥാന സർക്കാർ കെഎസ്ആർടിസി ബസുകളിൽ വനിതകൾക്ക് സൗജന്യ യാത്ര നടപ്പിലാക്കാനുള്ള തീരുമാനത്തിൽ സ്വകാര്യ ബസ് ഓപ്പറേറ്റർമാർ രംഗത്ത്. തങ്ങളുടെ ബസുകളിലെ 60 ശതമാനവും യാത്രക്കാർ സ്ത്രീകളാണെന്നും സൗജന്യ യാത്ര നിലവിൽ വന്നാൽ തങ്ങളുടെ ബിസിനസ് മൂന്ന് മാസത്തിനുള്ളിൽ തകരുമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ മുന്നറിയിപ്പ് നൽകി.

35,000 സ്വകാര്യ ബസുകളിൽ നിന്ന് 8,000 ആയി കുറഞ്ഞുവെന്നും നിലവിലെ സാഹചര്യത്തിൽ തുടർന്നും പ്രവർത്തിക്കാൻ കഴിയില്ലെന്നും ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു. സൗജന്യ യാത്ര എന്ന പേരിൽ സ്വകാര്യ മേഖലയെ പൂർണമായും തകർക്കുന്ന നടപടി പാടില്ലെന്നും അവർ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് തൊഴിലാളികളെ ആശ്രയിച്ചുള്ള സ്വകാര്യ ഗതാഗത മേഖലയെ സംരക്ഷിക്കണമെന്നും ഫെഡറേഷൻ ആവശ്യപ്പെടുന്നു.