പ്രശസ്ത നടനും വിനോദ അവതാരകനുമായ രമേഷ് പിഷാരടി പാലക്കാട് എംഎൽഎയായി ചുമതലയേറ്റു. മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിവെച്ച വികസന കുതിപ്പിന് വേഗത കൂട്ടുവാൻ പുതിയ എംഎൽഎ രമേഷ് പിഷാരടി റെഡിയായെന്നാണ് സൂചന.
സിനിമയക്കും സ്റ്റേജ് ഷോകൾക്കും കംപ്ലീറ്റ് ബ്രേക്ക് ഇട്ട പൂർണ്ണസമയ രാഷ്ട്രീയക്കാരനായി പിശാരടി പാലക്കാട് ഓഫീസ് തുറക്കുമ്പോൾ മണ്ഡലം കാത്തിരിക്കുന്നത് വമ്പൻ പ്രോജക്റ്റുകളാണ്. വികസനത്തിൽ പിശാരിയുടെ ആദ്യ ഫോക്കസ് ആരോഗ്യം, വിദ്യാഭ്യാസം, കൃഷി എന്നിവയിലാണ്.
പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജ് എല്ലാ അത്യാധുനിക സൗകര്യങ്ങളോടും കൂടി സുസജ്ജമാക്കും. ജില്ലാ ആശുപത്രിയുടെ നിർമ്മാണ പ്രവർത്തികൾ അതിവേഗം പൂർത്തിയാക്കും. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കർഷകർ ഏറ്റവും കൂടുതൽ പരാതി പറഞ്ഞ നെല്ല് സംഭരണ വിഷയത്തിൽ കൃത്യമായി പരിഹാരം കാണും. നെല്ല് സംഭരണത്തിനായി ബജറ്റിൽ തന്നെ പ്രത്യേക തുക വകയിരുത്തുന്നതിനുള്ള ശക്തമായ ഇടപെടൽ നടത്തുമെന്നും എംഎൽഎ ഉറപ്പു നൽകുന്നു.
പാലക്കാടിനെ ഒരു അന്താരാഷ്ട്ര നിലവാരമുള്ള സിറ്റി ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി യാഥാർത്ഥ്യമാകുന്നതോടെ പാലക്കാടിന്റെ മുഖച്ഛായ മാറും. നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കുവാൻ പുതിയ ബൈപ്പാസ് റോഡുകൾക്ക് ഊന്നൽ നൽകും. ഗ്രാമങ്ങളെയും നഗരത്തെയും ഒരേപോലെ വളർത്തുന്ന നഗരാസൂത്രണമാണ് ലക്ഷ്യം.
കാശില്ലാത്തതിന്റെ പേരിൽ ഒരു ചെറുപ്പക്കാരന്റെ ബിസിനസ് ആശയങ്ങൾ മുടങ്ങില്ല. സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ ഫണ്ട് മാത്രമല്ല മറ്റു സംവിധാനങ്ങൾ വഴിയും വലിയതോതിൽ മൂലധനം എത്തിക്കുവാൻ പിഷാരടി മുൻകൈയെടുക്കും. സാധാരണക്കാർക്കായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കുറഞ്ഞ നിരക്കിൽ ആഘോഷങ്ങൾ നടത്താൻ ഓഡിറ്റോറിയങ്ങളും നിർമ്മിക്കും.
മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ വികസന റെക്കോർഡുകളെ അഭിനന്ദിച്ച പിഷാരടി, അദ്ദേഹത്തിന്റെ കാലത്ത് അനുവദിച്ച പദ്ധതികൾ പൂർത്തിയാക്കുമെന്നും പാലക്കാടിനെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നും പ്രഖ്യാപിച്ചു.