മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിവെച്ച വികസന കുതിപ്പിന് വേഗത കൂട്ടുവാൻ പുതിയ എംഎൽഎ രമേഷ് പിഷാരടി റെഡി. സിനിമയക്കും സ്റ്റേജ് ഷോകൾക്കും കംപ്ലീറ്റ് ബ്രേക്ക് ഇട്ട പൂർണ്ണസമയ രാഷ്ട്രീയക്കാരനായി പിശാരടി പാലക്കാട് ഓഫീസ് തുറക്കുമ്പോൾ മണ്ഡലം കാത്തിരിക്കുന്നത് വമ്പൻ പ്രോജക്ടുകളാണ്.
രാഹുൽ മാങ്കുട്ടത്തിൽ നൽകിയ മികച്ച തുടർച്ചയക്കുമേൽ പാലക്കാടിനെ ഒരു മഹാനഗരമാക്കുവാനാണ് പുതിയ നീക്കം. എംഎൽഎ എന്ന നിലയിൽ ജനങ്ങൾക്ക് 100 ശതമാനം സേവനം ഉറപ്പാക്കാൻ തന്റെ കരിയർ പോലും മാറ്റി വെക്കുകയാണ് താരം. ഈ കാലയളവിൽ സിനിമകളും സ്റ്റേജ് പ്രോഗ്രാമുകളും പൂർണമായും ഒഴിവാക്കുവാനാണ് പിഷാരടിയുടെ തീരുമാനം. പാലക്കാട് നഗരത്തിൽ എംഎൽഎ ഓഫീസ് ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കും. ജില്ലയിൽ നിന്ന് രണ്ട് മന്ത്രിമാർ ഉള്ളത് പാലക്കാടിന് വലിയ നേട്ടമാകുമെന്നും മന്ത്രി കെഎ തുളസിയുടെ പിന്തുണ വലിയ പ്രതീക്ഷ നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വികസനത്തിൽ പിശാരിയുടെ ആദ്യ ഫോക്കസ് ആരോഗ്യം, വിദ്യാഭ്യാസം, കൃഷി എന്നിവയിലാണ്. പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജ് എല്ലാ അത്യാധുനിക സൗകര്യങ്ങളോടും കൂടി സുസജ്യമാക്കും. ജില്ലാ ആശുപത്രിയുടെ നിർമ്മാണ പ്രവർത്തികൾ അതിവേഗം പൂർത്തിയാക്കും. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കർഷകർ ഏറ്റവും കൂടുതൽ പരാതി പറഞ്ഞ നെല്ല സംഭരണ വിഷയത്തിൽ കൃത്യമായി പരിഹാരം കാണും. നെല്ല് സംഭരണത്തിനായി ബജറ്റിൽ തന്നെ പ്രത്യേക തുക വകയിരുത്തുന്നതിനുള്ള ശക്തമായ ഇടപെടൽ നടത്തുമെന്നും എംഎൽഎ ഉറപ്പു നൽകുന്നു.
പാലക്കാടിനെ ഒരു അന്താരാഷ്ട്ര നിലവാരമുള്ള സിറ്റി ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. കൊച്ചി ബംഗളൂരു വ്യവസായ ഇടനാഴി യാഥാർത്ഥ്യമാകുന്നതോടെ പാലക്കാടിന്റെ മുഖച്ചായ മാറും. നഗരത്തിലെ രൂക്ഷമായ ഗതാഗത കുരുക്ക് ഒഴിവാക്കുവാൻ പുതിയ ബൈപ്പാസ് റോഡുകൾക്ക് ഊന്നൽ നൽകും. ഗ്രാമങ്ങളെയും നഗരത്തെയും ഒരേപോലെ വളർത്തുന്ന നഗരാസൂത്രണമാണ് ലക്ഷ്യം.
കാശില്ലാത്തതിന്റെ പേരിൽ ഒരു ചെറുപ്പക്കാരന്റെ ബിസിനസ് ആശയങ്ങൾ മുടങ്ങില്ല. സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ ഫണ്ട് മാത്രമല്ല മറ്റു സംവിധാനങ്ങൾ വഴിയും വലിയതോതിൽ മൂലധനം എത്തിക്കുവാൻ പിഷാരടി മുൻകൈയെടുക്കും. സാധാരണക്കാർക്കായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കുറഞ്ഞ നിരക്കിൽ ആഘോഷങ്ങൾ നടത്താൻ ഓഡിറ്റോറിയങ്ങളും നിർമ്മിക്കും.
പാലക്കാട്ടുകാരുടെ ദീർഘകാല സ്വപ്നമായിരുന്ന ബംഗളൂരുവിലേക്കുള്ള ആദ്യ നേരിട്ടുള്ള കെഎസ്ആർടിസി എസി ബസ് സർവീസ് യാഥാർത്ഥ്യമാക്കിയത് രാഹുൽ മാങ്കുത്ത എംഎൽഎയുടെ വലിയൊരു നേട്ടമായിരുന്നു. മുൻഗാമികൾ കാട്ടിയ വികസന പണിയിലൂടെ പാലക്കാടിനെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുവാനാണ് രമേഷ് പിശാരടി ഇപ്പോൾ ലക്ഷ്യമിടുന്നത്. ചുരുക്കത്തിൽ വെറുമൊരു എംഎൽഎ ആയിട്ടല്ല, പാലക്കാടിനെ ഒരു മഹാനഗരമാക്കാനുള്ള മാസ്റ്റർ പ്ലാനുമായാണ് രമേഷ് പിഷാരടിയുടെ വരവ്.