മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് മുന്നിൽ നടന്ന പ്രതിഷേധ സമരത്തിൽ പോലീസ് ലാത്തിചാർജ് നടത്തി 57 ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. സംസ്ഥാന പ്രസിഡന്റ് വസീഫ് ഉൾപ്പെടെയുള്ളവർക്കെതിരെ നിയമവിരുദ്ധ സംഘം ചേരൽ, ഗതാഗത തടസ്സം തുടങ്ങിയ വകുപ്പുകൾ ചാർത്തി. മുൻമന്ത്രി മുഹമ്മദ് റിയാസ് പോലും പിന്നീട് പുറത്തുവന്നു.
ഇഡി അന്വേഷണം പുരോഗമിക്കുന്ന സിഎംആർഎൽ മാസപണി കേസിൽ പിണറായി വിജയന്റെ മകൾ വീണാ വിജയനെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നു. 242 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു, ഏകദേശം 18.36 കോടി രൂപയുടെ നിക്ഷേപം കണ്ടെത്തി. 200 ലധികം രേഖകളും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു.
അണികൾ തെരുവിൽ പോലീസിന്റെ തല്ലുവാങ്ങുമ്പോൾ നേതാക്കളും കുടുംബവും കോടീശ്വരന്മാരാകുന്ന ഇരട്ടത്താപ്പാണ് ഇവിടെ നടക്കുന്നതെന്ന് വിമർശനമുയരുന്നു. പ്രതിഷേധം പിണറായിയുടെ വീട്ടിലേക്കായിരുന്നു, പാർട്ടി ഓഫീസിലേക്കല്ല. ഈ അണികൾ ഇനിയെങ്കിലും തിരിച്ചറിയണമെന്നും ആഹ്വാനമുണ്ട്.