കേരള പിഎസ്സി പരീക്ഷയിൽ ആദ്യ ചാൻസിൽ തന്നെ പോലീസിൽ നിയമനം കിട്ടിയ ഷബിൻ എന്ന ചെറുപ്പക്കാരന്റെ ജീവിതം അവസാനിച്ചത് ദാരുണമായ രീതിയിൽ. കുഞ്ഞുനാളിൽ അവന്റെ ഏറ്റവും വലിയ സ്വപ്നം ഒരു പട്ടാളക്കാരനായി രാജ്യത്തെ സേവിക്കണമെന്നായിരുന്നു. ആദ്യ ശ്രമത്തിൽ പരാജയപ്പെട്ടെങ്കിലും രണ്ടാമത്തെ അവസരത്തിൽ അവൻ സ്വപ്നസാക്ഷാത്കാരം നേടി. മൂന്നാല് വർഷത്തെ സേവനത്തിനിടയിൽ വിവാഹം എന്ന സങ്കൽപത്തിന് നിറം പകരാൻ ഒരു പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചു.
കല്യാണത്തലേന്ന് രാത്രി ആത്മഹത്യ ചെയ്ത ഈ ചെറുപ്പക്കാരനെ കുറിച്ച് ബിന്ദു എസ് എന്ന അക്കൗണ്ടിലൂടെയാണ് ഫേസ്ബുക്കിൽ ഒരു കുറിപ്പ് വന്നത്. ആ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുന്നത്.
പലപ്പോഴും പല കാര്യത്തിനും വാശിപിടിക്കുന്ന സ്വഭാവം പെണ്ണിന് ഉണ്ടായിരുന്നു എന്നും അത് ചെക്കനെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു എന്നും കൂട്ടുകാരും ബന്ധുക്കളും പറയുന്നു. കല്യാണത്തലേന്ന് പെണ്ണിന്റെ വീട്ടിൽ ഒരു മഞ്ഞ കല്യാണം തീരുമാനിച്ചിരുന്നു. എന്നാൽ ചെറുക്കന്റെ വീട്ടിലെ തിരക്കിനിടയിൽ പെണ്ണിന്റെ വീട്ടിൽ വച്ചുള്ള ചടങ്ങിൽ അവന് പങ്കെടുക്കാൻ കഴിഞ്ഞില്ല. അതിന്റെ പേരിൽ പെണ്ണ് ചൂടായി, താലിപ്പന്തലിൽ കയറില്ല എന്നൊക്കെ വാശിപിടിച്ചു.
കല്യാണത്തലേന്ന് രാത്രി വൈകി തിരക്ക് കുറഞ്ഞപ്പോൾ പെൺകുട്ടി വീണ്ടും അവനെ ഫോൺ വിളിച്ചു. അവളുമായി സംസാരിച്ചുകൊണ്ട് ചെക്കൻ ബെഡ്റൂമിലേക്ക് പോയതാണ്. പിന്നീട് എന്താണ് അവർ തമ്മിൽ സംസാരിച്ചതെന്ന് ആർക്കും അറിയില്ല. ഒരുപക്ഷേ അത്രമാത്രം ഹൃദയത്തിൽ കീറിമുറിക്കുന്ന വാക്കുകൾ ആയിരിക്കാം. അതിനെ തുടർന്ന് അവൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതാകാം. അതിന്റെ സൂചന നൽകുന്ന എന്തെങ്കിലും സന്ദേശത്തിലോ സംസാരത്തിലോ അവൻ അവളോട് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ടാകാം.
കല്യാണദിവസം പുലർച്ചെ പെണ്ണിന്റെ വീട്ടിൽ നിന്ന് രണ്ടോ മൂന്നോ ആൾക്കാർ ആരും ക്ഷണിക്കാതെ വിശേഷങ്ങൾ തിരക്കാൻ ചെറുക്കന്റെ വീട്ടിലേക്ക് പോയതായും കേട്ടു.
ആരോഗ്യവാനും ഒരുപാട് ആഗ്രഹങ്ങളുള്ളവനുമായ ഷബിനെ ഈ അവസ്ഥയിൽ കാണുമ്പോൾ എല്ലാവർക്കും ദുഃഖം തോന്നുന്നു. എന്താണ് സത്യമെന്ന് അറിയാതെയാണ് എല്ലാവരും ജീവിച്ചുകൊണ്ടിരിക്കുന്നത്. എന്താണ് അവന് സംഭവിച്ചതെന്ന് അവനും അവൾക്കും മാത്രമേ അറിയൂ.